യഥാര്‍ത്ഥമായതിനെ കാണാനുള്ള ഒരു കണ്ണ് നമുക്കുണ്ടാവണം. ഇന്നത്തെ കാഴ്ച കാഴ്ചയല്ല. ആ യഥാര്‍ത്ഥ കാഴ്ച വരുമ്പോഴേ മനുഷ്യന് മനുഷ്യനെ തിരിച്ചറിയാന്‍ സാധിക്കൂ. ഇപ്പോള്‍ മനുഷ്യന് മനുഷ്യനെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ? എല്ലാറ്റിനേയും ഉപദ്രവിക്കണം എന്ന മനോഭാവം വളര്‍ന്നുവരുന്നു. അത് മനുഷ്യന്റെ ഗുണമാണോ. ജീവികളോട് കരുണയും ദയവും സ്നേഹവും കാണിക്കുന്നതാണ് മനുഷ്യന്റെ ഗുണം. മറ്റേതെല്ലാം ബോധമില്ലാത്ത അന്ധമായ മൃഗീയ സമീപനം മാത്രം. അത് മനുഷ്യ സമൂഹത്തിന് ചേര്‍ന്നതല്ല. നമ്മള് ഇനി ആ തരത്തില്‍ ചിന്തിക്കേണ്ട. ഉള്ളുണരാത്ത ബോധമില്ലാത്ത വിദ്യാഭ്യസവും ഗാര്ഹസ്ഥ്യജീവിതവും നമ്മളെ എവിടെ കൊണ്ടുചെന്നെത്തിക്കും. ഇന്ന് ഗാര്‍ഹസ്ഥ്യധര്‍മ്മം എന്താണെന്ന് ആര്‍ക്കെങ്കിലും അറിയുമോ?
ധര്‍മ്മം പിഴച്ച് അധര്‍മ്മം തലപൊക്കിയ ഇന്നത്തെ കാലത്ത് പരാവിദ്യയും, അപരാവിദ്യയും കുട്ടികളില്‍ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, അതിനെ സ്വീകരിച്ച് പ്രായോഗികമാക്കാന്‍ മുന്നോട്ടുവരികയും വേണം. അത് മാതാപിതാക്കളുടെ ചുമതലകൂടിയാണ്.
നാം നമ്മുടെ ചുമതലകളില്‍ നിന്ന് ഒളിച്ചോടിയാല്‍ കുട്ടികള്‍ക്ക് വളര്‍ച്ചയുണ്ടാവില്ല. അവരെ തട്ടിയുണര്‍ത്തുക. വിദ്യാലയങ്ങളില്‍ അദ്ധ്യാപകര്‍ എന്തുചെയ്യുന്നു. അറിവിനെ തട്ടി ഉണര്‍ത്തുന്നു. അത് അപരാവിദ്യയിലുള്ള വിദ്യാഭ്യാസം. പരാവിദ്യ ആത്മീയ ആചാര്യന്മാരോ ദിവ്യപുരുഷന്മാരോ ജീവനില്‍ പകരുന്നു. ഈ ഉദ്ദേശത്തോടെ ജീവനില്‍ പരാവിദ്യയെ തട്ടിയുണര്ത്താന് വേണ്ടി ആചാര്യന്മാര് കല്പിച്ച മാര്‍ഗമായിരുന്നു ഉപനയനം. ഉപനയനം എന്നുപറഞ്ഞാല്‍ സമീപത്തിരുത്തുക എന്നര്‍ത്ഥം. ഏതോ അദൃശ്യബോധത്തില് നിന്നും നാം ഇവിടെ എത്തിയിരിക്കുന്നു. അതിന്റെ സമീപത്തേക്ക് ജീവന എടുത്തുവയ്ക്കുക. ‘ഉപ’ എന്നാല്‍ സമീപത്തേക്ക്. എന്തിനെ? ജീവനെ.
‘മാതാ പിതാ ഗുരു ദൈവം’ എന്ന് നമ്മുടെ നാട്ടിലൊക്കെ പറയാറുണ്ടല്ലോ. മാതാവ് വളര്‍ത്തി സുമാര്‍ കുട്ടിക്കാലം കഴിഞ്ഞാല്‍ പിതാവിന്റെ കൈകളിലേല്‍പ്പിക്കുന്നു. പിന്നെ എന്തുചെയ്യണം. പിതാവിനും അറിയില്ല. അപ്പോള്‍ ഗുരുവിന്റെ സമീപത്തേക്ക് എത്തിക്കുന്നു. ഗുരു എന്തുചെയ്യുന്നു. ദൈവത്തോട് അടുപ്പിക്കുന്നു.
ബോധത്തോട് അടുപ്പിക്കുന്നു. ജ്ഞാനത്തോട് അടുപ്പിക്കുന്നു. അതാണ് ‘മാതാ പിതാ ഗുരു ദൈവം’ എന്ന മഹത് വചനത്തിന്റെ ഉള്ളടക്കം. അപ്പോള്‍ ഈശ്വരന്റെ സാന്നിധ്യം ജീവനില്‍ പ്രവേശിച്ചു. ആ ചടങ്ങാണ് ഉപനയനം. അത് മനുഷ്യരായി പിറന്ന ഏവര്‍ക്കും അവകാശപ്പെട്ടതാണ്. അത് നഷ്ടമായി പോയി. ഈ നാട് ഇത്ര അധഃപതിച്ചതിന്റെ മൂലകാരണം ഇതുതന്നെയാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: