Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2012, 09:57 pm IST
in Travel

തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ്‌ പ്രസിദ്ധമായ ശ്രീ. ഉദിയന്നൂര്‍ ദേവീക്ഷേത്രം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഊരുട്ടു മഹോത്സവം ആഘോഷിക്കാറുള്ള അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്‌. ഈ ക്ഷേത്രചൈതന്യത്തിന്‌ സഹസ്രാബ്ദത്തോളം പഴക്കമുണ്ട്‌.

മരുതുംകുഴി ജംഗ്ഷനില്‍ നിന്നാല്‍ ക്ഷേത്രം കാണാം. നേരെ എതിര്‍വശത്ത്‌ ശ്രീ കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമുണ്ട്‌. പണ്ട്‌ ഇവിടം വിസ്തൃമായ നെല്‍പ്പാടങ്ങളായിരുന്നുവെന്നും അതിന്റെ മരതകാന്തിയില്‍ നിന്നാണ്‌ മരുതംകുഴി എന്ന്‌ ഈ സ്ഥലത്തിന്‌ പേരുണ്ടാവാന്‍ കാരണമെന്നും പറയപ്പെടുന്നു. ക്ഷേത്രമുറ്റത്ത്‌ മനോഹരമായ ഗോപുരം. അതിനടുത്ത്‌ പടര്‍ന്ന്‌ പന്തലിച്ച ആല്‍മരം. അകത്ത്‌ സ്വര്‍ണകൊടിമരം. നാലമ്പലവും ശ്രീകോവിലും ചുറ്റുമതിലുമെല്ലാം എത്ര ചേതോഹരം. പ്രധാനമൂര്‍ത്തി ദേവി. ഉദിയന്നൂരമ്മ വടക്കോട്ട്‌ ദര്‍ശനമേകുന്നു. ചതുര്‍ബാഹു വിഗ്രഹം. ശംഖ്‌, ചക്രം, നാന്ദകംവാള്‍, ത്രിശൂലം, എന്നിവ കൈകളിലുണ്ട്‌. ദേവിക്ക്‌ മാതൃഭാവം. അമ്മയായിട്ടാണ്‌ ദേവിയെ ആരാധിച്ചുവരുന്നത്‌. കന്നിമൂലയില്‍ ഗണപതി, ചുറ്റമ്പലത്തിന്‌ പുറത്ത്‌ യോഗീശ്വരന്‍, ശാസ്താവ്‌, തമ്പുരാന്‍, നാഗര്‍ എന്നീ ഉപദേവന്മാരുണ്ട്‌. നാല്‌ പൂജ. എല്ലാ മാസവും പൗര്‍ണമി നാളില്‍ ഐശ്വര്യപൂജ. ക്ഷേത്രത്തില്‍ നടന്നുവരുന്ന സമൂഹാരാധനയാണിത്‌. കുടുംബൈശ്വര്യങ്ങള്‍ക്ക്‌ നടത്തുന്ന ഈ പൂജ ഭക്തജനങ്ങള്‍ മുന്‍കൂര്‍ ബുക്കുചെയ്തുവരുന്നു. കുങ്കുമാഭിഷേകം ദേവിക്കുള്ള വിശിഷ്ടപൂജയാണ്‌. ദീപാരാധന കഴിഞ്ഞാണ്‌ ഈ പൂജ. കൂടാതെ ഗുരുതിയുണ്ട്‌. ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌ അടയാണ്‌. ഒരു അട, അരയട എന്നീ ക്രമത്തിലും വഴിപാട്‌ നടത്താം. ഒരു അട എന്നാല്‍ ഏതാണ്ട്‌ ആയിരത്തോളം വരും. അരിയും തേങ്ങയും പഴവും ചേര്‍ത്ത്‌ വട്ടയിലയിലാണിത്‌ പുഴുങ്ങിയെടുക്കുക. കൂടാതെ തെരളിയുമുണ്ട്‌.

നൂറ്റിയെണ്‍പതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മരുതുംകുഴിയിലെ ഉദിയന്നൂര്‍ കുടുംബത്തില്‍ നീലകണ്ഠന്‍ എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. കുട്ടിക്കാലത്ത്‌ തനിക്കുണ്ടായ സ്വപ്നദര്‍ശനത്തിലൂടെയാണ്‌ ആ ബാലന്‍ കരവിഞ്ഞൊരുകിക്കൊണ്ടിരുന്ന കിള്ളിയാറ്റിലെടുത്തുചാടി, അതിലൂടെ ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കരസ്ഥമാക്കി. എന്നാല്‍ ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ടുപോയ ബാലനെ കാണാതാവുകയും കിള്ളിയാറ്റില്‍ മുങ്ങിപ്പോയെന്ന്‌ എല്ലാവരും കരുതിയ ആ കുട്ടി ഏഴാംനാള്‍ തിരുമുടിയുമായി സ്വന്തം ഭവനത്തില്‍ തിരിച്ചെത്തുകയായിരുന്നു. വിഗ്രഹം വീട്ടിലെ പെട്ടിയില്‍ സൂക്ഷിച്ചുവയ്‌ക്കുകയും പിന്നീട്‌ വീടിന്റെ ഒരു ഭാഗത്ത്‌ മുടിപ്പുരകെട്ടി പൂജാദികര്‍മ്മങ്ങളും ചെയ്തുപോന്നു. അന്ന്‌ ദേവിക്ക്‌ ആദ്യമായി അട നിവേദിക്കുകയും ചെയ്തു. ദേവിക്ക്‌ പ്രിയപ്പെട്ട ഈ നിവേദ്യം ഇന്നും തുടരുന്നു. ആദ്യകാലത്ത്‌ നീലകണ്ഠഗുരുപാദര്‍ തന്നെയാണ്‌ പൂജാദികര്‍മ്മങ്ങള്‍ ചെയ്തുപോന്നിരുന്നത്‌. പിന്നീട്‌ പിന്‍തലമുറക്കാരായി. ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണപൂജയുമായി.

മേടമാസത്തിലെ പുണര്‍തം നാളിലാണ്‌ ഉദിയന്നൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്‌. പൊങ്കാലയോട്‌ കൂടിയുള്ള പത്തുദിവസത്തെ ഉത്സവം. കലാശാഭിഷേകവും കളമെഴുത്തും പാട്ടുമുണ്ടാകും. കളമെഴുത്തും പാട്ട്‌ ഉത്സവകാലത്ത്‌ നിര്‍ബന്ധമാണ്‌. എന്നാല്‍ നേര്‍ച്ചയായി മറ്റുദിവസങ്ങളിലും നടത്താറുണ്ട്‌. ഉത്സവദിവസങ്ങളിലെല്ലാം അന്നദാനവുമുണ്ട്‌. ക്ഷേത്രകലകള്‍ക്ക്‌ പ്രാമുഖ്യമുള്ള കലാപരിപാടികള്‍, ക്ഷേത്രത്തെ ചുറ്റിയുള്ള ബാലികമാരുടെ താലപ്പൊലി ഘോഷയാത്രയ്‌ക്ക്‌ പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയുണ്ടാകും. വലിയവിള കുണ്ടമണ്‍ഭാഗം ദേവീക്ഷേത്രക്കടവില്‍ ആറാട്ടുനടക്കും. കൊടിയിറങ്ങുന്നതോടെ ഉത്സവം സമാപിക്കും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കാറുള്ള ഊരുട്ടുമഹോത്സവം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവമാഹാത്മ്യം ഉലകുടയപെരുമാളിന്റെ ജീവിതകഥ അനുസ്മരിപ്പിക്കുന്നതാണ്‌. ദേവിയുടെ ഭക്തനായിരുന്നല്ലോ ആ പെരുമാള്‍. നാട്ടുകാര്‍ ചേര്‍ന്ന്‌ നടത്തുന്നതുകൊണ്ടാണ്‌ ഉത്സവത്തിന്‌ ഈ പേരുണ്ടായത്‌. വാര്‍ഷികോത്സവകാലത്ത്‌ തന്നെയായിരിക്കും ഊരുട്ടുത്സവവും നടക്കുക. അടുത്ത ഊരുട്ടുത്സവം രണ്ടായിരത്തി ഏഴിലാണ്‌.

– പെരിങ്ങാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Entertainment

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.