വാഴൂറ്‍: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കി മാറ്റിയെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്റ്റ് പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവ് സൃഷ്ടിക്കുകയും ജാതിയുടെയും മതത്തിണ്റ്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്തതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിണ്റ്റെ ഭരണനേട്ടമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കങ്ങഴ പഞ്ചായത്ത് പ്രവര്‍ത്തക സ്മ്മേളനം പത്തനാട്ട് സുമംഗലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയതിലൂടെ ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കിയിരിക്കുകയാണ്. ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന വോട്ട് ബാങ്ക് രാഷ്‌ട്രീയം കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ അപകടപ്പെടുത്തും. മതഭീകരതയെ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെയാണ് പോത്സാഹിപ്പിക്കുന്നത്. ബിജെപിയ്‌ക്കനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണിന്നുള്ളത്. ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പാകും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയിലേത് ആദര്‍ശ രാഷ്‌ട്രീയവും അവസരവാദരാഷ്‌ട്രീയവും തമ്മിലുള്ള മത്സരമാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. സിപിഎമ്മിനും കോണ്‍ഗ്രസിനും ആദര്‍ശ രാഷ്‌ട്രീയം പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കരയില്‍ ബിജെപി ക്കനുകൂലമായ സാഹചര്യമാണുള്ളത്. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്റ്റ് നാരായണന്‍ നായര്‍ ഐക്കര അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്റ്റ് കെ.ജി.രാജ്മോഹന്‍, ജില്ലാ സെക്രട്ടറി വി.എന്‍.മനോജ്, നിയോജകമണ്ഡലം പ്രസിഡണ്റ്റ് കെ.ജി.കണ്ണന്‍, ജനറല്‍ സെക്രട്ടറി ടി.ബി.ബിനു, ഗിരീഷ്, ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: