സ്ത്രീപുരുഷസമന്വയം എന്നതുകൊണ്ട് അമ്മ വെറും ശാരീരികതലം മാത്രമല്ല ഉദ്ദേശിക്കുന്നത്. സ്ത്രീയെ സ്ത്രീയാലും പുരുഷനെ പുരുഷനായും നിലനിര്‍ത്തുന്നത് അവരില്‍ മുന്നിട്ടുനില്ക്കുന്ന സ്ത്രീത്വവും പുരുഷത്വവുമാണ്. സ്ത്രീയിലും പുരുഷനിലും ഈ രണ്ട് ശക്തികളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ പുരുഷത്വം മുന്നിട്ടുനില്ക്കുന്ന സ്ത്രീയെക്കുറിച്ചാണ് അവള് സ്ത്രീയാണെങ്കിലും ഒരു പുരുഷനാണ് എന്ന് നമ്മള് പറയാറുള്ളത്. അതുപോലെ സ്ത്രൈണത മുന്നിട്ടുനില്ക്കുന്ന പുരുഷന്മാരെ നോക്കി നമ്മള് പറയും, അവനൊരു പെണ്ണാണ് എന്ന്. ഇത് ശാരീരികതലം നോക്കി പറയുന്നതല്ലല്ലോ. തന്റെ ഉള്ളിലെ പൗരുഷത്വത്തെക്കുറിച്ചറിയാത അത് പുറമെയുള്ള പുരുഷനില്‍ കണ്ടെത്താന്‍ സ്ത്രീ ശ്രമിക്കുന്നു. അതുപോലെ സ്വന്തം ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ക്ഷമ, കരുണ, വാത്സല്യം തുടങ്ങിയ ഗുണങ്ങള്‍ വിടര്‍ത്താന്‍ ശ്രമിക്കാതെ അവ സ്ത്രീയില്‍നിന്ന് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് പുരുഷനും സങ്കല്പിക്കുന്നു. പുരുഷനും സ്ത്രീയും തങ്ങള്‍ക്കുള്ളിലെ പൂരകശക്തികളെ ഉണര്‍ത്തേണ്ടതുണ്ട്. അവയുടെ ഐക്യമാണ് പൂര്‍ണത. അര്ദ്ധനാരീശ്വരസങ്കല്പം അതാണ് കാട്ടിത്തരുന്നത്. ഇതില്‍ക്കൂടിയേ അതിരില്ലാത്ത പരമാനന്ദം അനുഭവിക്കുവാന്‍ കഴിയൂ. സ്ത്രീത്വവും പുരുഷത്വവും തന്നില്‍ തന്നെ അടങ്ങിയിരിക്കുന്നുവെന്നും എന്നാല്‍ തന്റെ ആത്മസ്വരൂപം ഈ ദ്വൈതങ്ങള്ക്കപ്പുറമാണെന്നും കണ്ടെത്തുകയാണ് ബ്രഹ്മചര്യത്തിന്റെ ലക്ഷ്യം. ഇത് അനുഭവത്തില്‍ കൊണ്ടുവരണമെങ്കില്‍, നിരന്തരസാധന അനുഷ്ഠിക്കാതെ സാധ്യമല്ല. പക്ഷേ, ഇന്നുള്ളവര്‍ക്ക് അതിന് ക്ഷമയില്ല. അവര്‍, പുറമെയുള്ളതെല്ലാം സത്യമായിക്കണ്ട്, ശാരീരികസുഖമെന്ന മരീചികയ്ക്ക് പിറകേ ഓടിയോടി നാശമടയുന്നു.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: