Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പട്ടികജാതി സഹോദരങ്ങളുടെ വേദന ഏറ്റെടുക്കാന്‍ ഹൈന്ദവസമൂഹം തയ്യാറാകണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2012, 10:15 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി-വര്‍ഗ സഹോദരങ്ങളുടെ വേദന ഏറ്റെടുക്കാന്‍ ഹൈന്ദവ സമൂഹം തയ്യാറാകണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഒരു ഹിന്ദു മതം മാറിയാല്‍ ഒരു സഹോദരനെ നഷ്ടപ്പെട്ടു എന്ന വേദനയും പട്ടികജാതിക്കാരന്‌ മര്‍ദനമേറ്റാല്‍ അത്‌ സ്വന്തം സഹോദരനാണ്‌ ഉണ്ടായതെന്ന ദുഃഖവും ഉളവാക്കുന്ന സാമൂഹ്യാവബോധത്തിലേക്ക്‌ ഹൈന്ദവ സമൂഹം മാറണം. എല്ലാ ഹിന്ദുക്കളുടെയും സ്വത്വം, പാരമ്പര്യം, സംസ്കാരം എന്നിവ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ്‌ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഹിന്ദുനവോത്ഥാനവും പിന്നാക്ക പട്ടികവിഭാഗങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയേ തീരൂ. ഹിന്ദുക്കള്‍ സംഘടിക്കുന്നതു കൊണ്ട്‌ മറ്റ്‌ മതവിഭാഗങ്ങള്‍ വിറളി പിടിക്കേണ്ട ആവശ്യമില്ല. മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ ആക്രമിക്കാനല്ല ഹൈന്ദവര്‍ സംഘടിക്കുന്നത്‌. പട്ടികജാതി പിന്നാക്ക വിഭാഗങ്ങള്‍ മുഖ്യധാരയിലേക്ക്‌ കടന്നു വന്ന്‌ അന്തസ്സോടെ ജീവിക്കുന്നതിനാണ്‌. മതന്യൂനപക്ഷങ്ങള്‍ക്ക്‌ അധികാരത്തിന്റെ പിന്‍ബലവും വിദേശപണവുമുണ്ട്‌. കഴിഞ്ഞ വര്‍ഷം കേരളത്തിലേക്കു വന്ന വിദേശപണം 8000 കോടിയാണ്‌. ഈ പണം എങ്ങോട്ടു പോകുന്നു എന്ന്‌ അന്വേഷിക്കുന്നില്ല. ഇതു കൊണ്ട്‌ സമാന്തരസമ്പദ്‌ വ്യവസ്ഥയാണ്‌ കെട്ടിപ്പടുക്കുന്നത്‌. ഈ പണത്തിലൂടെ മെഡിക്കല്‍-ഇഞ്ചിനീയറിംഗ്‌ കോളേജുകള്‍ തുടങ്ങുമ്പോള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ആദ്യത്തെ വ്യവസ്ഥ സംവരണം പാടില്ലായെന്നാണ്‌. ഇതിലൂടെ പിന്നാക്ക വിഭാഗങ്ങളെ മുഴുവന്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തു നിന്നും അകറ്റുകയാണ്‌. ഇപ്പോഴത്തെ അവസ്ഥയില്‍ പത്തു വര്‍ഷം കഴിഞ്ഞാല്‍ ഡോക്ടര്‍മാരും ഇഞ്ചിനീയര്‍മാരുമായി പുറത്തിറങ്ങുന്നവര്‍ മുഴുവന്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായിരിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടിത വോട്ടു കിട്ടുന്നതു കൊണ്ടാണ്‌ പട്ടികജാതി വിഭാഗങ്ങളുടെ അവകാശം ധ്വംസിക്കുന്നത്‌. നമ്മുടെ ശത്രുക്കള്‍ ആരാണെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം, വ്യവസായം, ഭൂമി എന്നീ മേഖലകള്‍ ന്യൂനപക്ഷം കയ്യടക്കുകയാണ്‌. സംഘടിത മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ഒരു സാംസ്കാരിക നായകനും തയ്യാറാകുന്നില്ല. തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ ഹിന്ദുകുട്ടിയുടെ കയ്യില്‍ ജിഹാദ്‌ എന്ന്‌ കാമ്പസു കൊണ്ട്‌ വരച്ചിട്ട്‌ ഒരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ബാലരാമപുരത്ത്‌ ഒരു ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചിട്ടും സംഭവം അന്വേഷിക്കാന്‍ ഒരു എംഎല്‍എ പോലും തയ്യാറായിട്ടില്ല. അഞ്ചു വര്‍ഷം മുമ്പ്‌ കരുനാഗപ്പള്ളിയില്‍ നിന്നും പോയ ബോട്ടില്‍ കപ്പലിടിച്ച്‌ പരിക്കേറ്റ അഞ്ച്‌ ഹിന്ദു സഹോദരങ്ങള്‍ക്ക്‌ ഒരു രൂപ പോലും സഹായം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാലക്കാട്‌ കഴിഞ്ഞ ദിവസം ഗണപതി ക്ഷേത്രത്തില്‍ ബോംബെറിഞ്ഞിട്ട്‌ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. പട്ടിണി, മരണം, ബോംബേറ്‌ ഇതിലൊക്കെ മതവിവേചനം കാണിക്കുന്ന ഭരണകൂടമാണ്‌ കേരളത്തിലുള്ളത്‌. അദ്ദേഹം പറഞ്ഞു.

ഹിന്ദുനവോത്ഥാനത്തിന്റെ അര്‍ഥം മനുഷ്യത്വം എന്നാണ്‌. കേരളത്തില്‍ മനുഷ്യത്വം തിരികെ കൊണ്ടു വരണം. പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന്‌ മതം മാറിപ്പോയി എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നവര്‍ക്ക്‌ വീണ്ടും സംവരണം വേണമെന്നു പറയുന്നത്‌ മനുഷ്യത്വമില്ലായ്‌മയാണ്‌. മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ച്‌ മതവിവേചനം കാട്ടുന്നത്‌ അനുവദിച്ചു കൂടാ. കെപിഎംഎസ്‌ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. കെപിഎംഎസ്‌ എന്ന സംഘടന വലിയ വടവൃക്ഷമാണ്‌. വൃക്ഷം എത്ര പടര്‍ന്നു പന്തലിച്ചാലും അതിന്റെ തായ്‌വേര്‌ ഹൈന്ദവം ധര്‍മം മാത്രമാണ്‌. എന്തു ത്യാഗം സഹിച്ചും ധര്‍മാധിഷ്ഠിതമായ ഈ പ്രസ്ഥാനം നിലനിര്‍ത്താന്‍ ഹിന്ദുക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിഎംഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.വി.ബാബു അധ്യക്ഷനായിരുന്നു. സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ്‌ വിഷയാവതരണം നടത്തി. സി.പി.സുഗതന്‍, മോഹന്‍ ത്രിവേണി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടേറിയറ്റംഗം എം.കെ.ശശിധരന്‍ നന്ദിയും പറഞ്ഞു. സൂര്യദേവ്‌ സംവിധാനം ചെയ്ത മഹാത്മാ അയ്യന്‍കാളി എന്ന ചലച്ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.