യാഗൂണ്‍: സത്യപ്രതിജ്ഞയുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താഹ്റ്റെ പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കില്ലെന്ന് ആങ്ങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം നാളെ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.
ഭരണഘടനയെ മാനിച്ച് സത്യപ്രതിജ്ഞയുടെ ഉള്ളടക്കം മാറ്റണമെന്നാണ് സൂകിയുടെ പ്രധാന ആവശ്യം. ഇത് സംബന്ധിച്ച് മ്യാന്മാര് പ്രസിഡന്റ് തീന് സെയ്ന് എന്‍.എല്‍.ഡി പരാതി നല്‍കിയിട്ടുണ്ട്.
മ്യാന്മാറില് ജനാധ്യപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി പ്രക്ഷോഭം നടത്തുന്ന സൂകി മ്യാന്മാറിലെ പാര്‍ലമെന്റിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രില്‍ ഒന്നിന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാഷണല്‍ ലീഗ് ഡെമോക്രസി പാര്‍ട്ടിയ്ക്ക് വന്‍വിജയമാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പിലെ വിജയത്തോടെ പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായി എന്‍.എല്‍.ഡി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: