കൊച്ചി: കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ എന്നും നല്ല ബന്ധമാണുള്ളതെന്നും കെ.പി.എ മജീദിന്റെ ഇപ്പോഴത്തെ പ്രസ്താവനയുടെ കാരണം എന്താണെന്ന് അറിയില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിലെ പ്രധാന കക്ഷികളിലൊന്നാണ് മുസ്ലീംലീഗ്. മജീദിന്റെ പ്രസ്താവന ഭീഷണിയാണെന്ന് കരുതുന്നില്ല. നേരത്തെ കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളുമായി പരസ്യപ്രസ്താവനയും പ്രകടനങ്ങളും നടന്നിരുന്നു. എന്നാല്‍ അതെല്ലാം അവസാനിച്ചു കഴിഞ്ഞതാണ്.
ലീഗുമായി ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: