ലാഹോര്‍: സിയാച്ചിന്‍ മലനിരകളില്‍ നിന്ന് ഏകപക്ഷീയമായി സൈന്യത്തെ പിന്‍വലിക്കില്ലെന്നു പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ പാക്കിസ്ഥാന് അതിനോടു യോജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയാണ് സിയാച്ചിന്‍. ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. സിയാച്ചിനിലെ കടുത്ത ശൈത്യവും ബുദ്ധിമുട്ടുകളും ഇരു രാജ്യങ്ങളിലെ സൈനികര്‍ക്കും വെല്ലുവിളിയാണ്. അത് പരിഗണിച്ച് സേനയെ പിന്‍വലിക്കാന്‍ പാകിസ്ഥാന് തയ്യാറാണ്. എന്നാല്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യയും സേനയെ പിന്‍വലിക്കണമെന്നു സര്‍ദാരി ആവശ്യപ്പെട്ടു.
ഒകാര ജില്ലയില്‍ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ 138 പാക് സൈനികര്‍ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: