നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുഴുവന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളും സേവനങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ ഏകോപിപ്പിച്ച് ഒരൊറ്റ ശൃംഖലയിലാക്കുന്നു. ഇന്റര്‍ഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം (ഐഎഎംഎസ്) എന്ന ഈ നൂതന സംവിധാനം നിലവില്‍ വരുന്നതോടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള പരസ്പര വിവര വിനിമയം കൂടുതല്‍ എളുപ്പത്തിലാകും. ഇതോടെ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളുടെ വേഗതയും കാര്യക്ഷമതയും വര്‍ധിക്കും.
എയര്‍പോര്‍ട്ട് ഓപ്പറേഷന് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ജര്‍മന്‍ കമ്പനിയായ യുഎഫ്ഐഎസിന്റെ എഒഡിബി (എയര്‍പോര്‍ട്ട് ഓപ്പറേഷന് ഡാറ്റാ ബേസ്) എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചാണ്. ഭാവിയില്‍ എയര്‍ലൈന്‍ ഓപ്പറേഷനുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന് അനുസരിച്ച് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കഴിവ് ഈ സോഫ്റ്റ്വെയറിനുണ്ട്. മൈക്രോസോഫ്റ്റിന്റെ നാവിഷന് എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് ഡ്യൂട്ടിഫ്രീയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക സോഫ്റ്റ്വെയര് നിലവില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഫിനാന്‍സ്, എച്ച്ആര്‍, നോണ്‍ എയ്റോനോട്ടിക്കല്‍ റവന്യൂ, മെയിന്റനന്‍സ്, സ്റ്റോഴ്സ് ആന്റ് ഇന്‍വെന്ററി എന്നിവ ഒരൊറ്റ ശൃംഖലയാക്കി നിയന്ത്രിക്കുന്നത് പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ചാണ്. അത്യാധുനികമായ ഇആര്‍പി ഇസിസി 6.0 സൊലൂഷനാണ് ഈ സിസ്റ്റത്തില്‍ ഉപയോഗിക്കുന്നത്. ഇതിനാവശ്യമായ എന്റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിംഗ് പാക്കേജ് ജര്‍മ്മനി ആസ്ഥാനമായുള്ള കമ്പനിയായ എസ്എപിയുടേതാണ്.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്വെയര് പാക്കേജുകള്‍ ഏകോപിപ്പിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോള്ജി രംഗത്തെപ്രമുഖ സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്. ഈ വര്‍ഷാവസാനത്തോടെ പുതിയ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും.
പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാനേജ്മെന്റിന് ഓരോ ഡിപ്പാര്‍ട്ടുമെന്റുകളിലും സേവന മേഖലകളിലും ഉണ്ടാകുന്ന സംഭവങ്ങളും മാറ്റങ്ങളും തല്‍സമയം തന്നെ ലഭിക്കും. ഇതനുസരിച്ച് മാനേജ്മെന്റിന് യഥാസമയത്ത് ഫലപ്രദമായി ഇടപെടുവാന്‍ കഴിയും. ഇആര്പിയിലെ ഫിനാന്‍സ് മൊഡ്യൂള്‍ സിസ്റ്റത്തിലൂടെ തല്‍സമയ സാമ്പത്തികനിലയും കൃത്യമായി ലഭിക്കും. ഐഎഎംഎസ് സിസ്റ്റം നടപ്പിലാകുന്നതോടെ കൂടുതല്‍ സുതാര്യവും വേഗതയേറിയതും ഫലപ്രദവുമായ പ്രവര്‍ത്തനരീതി ഉടലെടുക്കുകയും മാനേജ്മെന്റിന് ഓരോ മേഖലയും കൃത്യമായി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും കഴിയുന്നതോടൊപ്പം ജീവനക്കാരുടെ പ്രവത്തനമികവ് വര്‍ധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: