തിരുവനന്തപുരം: അറബിക്കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വെടിവയ്പ്പ് കേരളത്തിന്റെ സമുദ്രാതിര്‍ത്തിയിലാണ് നടന്നതെന്നും അതിനാല്‍ കേരളത്തിന്റെ കേസ് നിലനില്‍ക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണു കേസെടുത്തത്. കേരളത്തിന് അധികാരമുള്ള ഭാഗത്താണു സംഭവം നടന്നത്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ നിയമ വിദഗ്ധരുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാനം സ്വീകരിച്ച നിലപാടില്‍ നിന്ന് ഒരു മാറ്റവും വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: