ചിറ്റൂര്‍: വണ്ടിത്താവളം ശെല്‍വഗണപതി ക്ഷേത്രത്തിനു നേരെ നാടന്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളില്‍ ക്ഷേത്രത്തിന് നേരെ ബോംബെറിഞ്ഞത് ആദ്യമായാണ്. സംഭവത്തെ നിസ്സാരവല്‍ക്കരിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്. മറ്റു മതക്കാരുടെ ആരാധനാലയങ്ങള്‍ക്കു നേരെയാണ് ഇത്തരമൊരു അക്രമം നടന്നതെങ്കില്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പാഞ്ഞെത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഹിന്ദുവിന്റെ നെഞ്ചിനു നേരെ ചവിട്ടിയാലും ആരും പ്രതികരിക്കാനുണ്ടാവില്ല എന്ന മനോഭാവമാണ് സര്‍ക്കാരിന്. പക്ഷേ ഹിന്ദുവിനോടുള്ള അവഹേളന തുടരാമെന്ന് ആരും കരുതേണ്ട. ഈ സംഭവത്തിലെ പ്രതികളെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ ഹിന്ദുഐക്യവേദി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കുമ്മനം മുന്നറിയിപ്പ് നല്കി.
ഇന്നലെ വൈകുന്നേരത്തോടെ ക്ഷേത്രത്തിലെത്തിയ കുമ്മനം രാജശേഖരന് സ്ഥലം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് എ.ആര്. വില്‍സണ്‍, താലൂക്ക് കാര്യവാഹ് കെ.രാജേന്ദ്രപ്രസാദ്, ബിഎംഎസ് മേഖലാ പ്രസിഡന്റ് ആര്. സതീശന്, മണ്ഡലം സേവാ പ്രമുഖ് രവി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രാങ്കണത്തില്‍ പ്രതിഷേധയോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: