മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 8.5 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശയായ റിവേഴ്സ് റിപ്പോ 7.50 ശതമാനത്തില്‍ ഏഴു ശതമാനമായുമാണ് കുറച്ചത്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായി സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം 4.75 ശതമാനമായും നിലനിര്‍ത്തി.
നിരക്കുകളില്‍ റിസര്‍വ് ബാങ്ക് അര ശതമാനം കുറവ് വരുത്തിയതോടെ ഭവന-വാഹന വായ്പകളുടെ പലിശ കുറയുന്നതിന് സാഹചര്യമൊരുങ്ങി. എങ്കിലും ബാങ്കുകള്‍ പലിശ നിരക്ക് ഉടന്‍ കുറയ്ക്കാന്‍ സാധ്യതയില്ലെന്നു വിലയിരുത്തപ്പെടുന്നു. രാജ്യാന്തര തലത്തില്‍ എണ്ണവില ഉയര്‍ന്നു നില്ക്കുന്നതിനാല് നാണ്യപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാലാണിത്.
രണ്ടര വര്‍ഷത്തിനിടെ ആദ്യമായാണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: