ഓസ്ലോ: നോര്‍വെയില്‍ ബോംബ്സ്ഫോടനവുംവെടിവെപ്പും നടത്തി 77 പേരെ വധിച്ച കേസില്‍ ക്രൈസ്തവ ഭീകരന് ആന്‍ഡേഴ്സ് ബെഹ്റിങ്ങ്ബ്രെവിക് വീണ്ടും കോടതിക്കെതിരെ. താന്‍ അത് വീണ്ടും ഭംഗിയായി ചെയ്തുവെന്നാണ് ബ്രെവിക് കോടതിയില്‍ പറഞ്ഞത്. കുടിയേറ്റവും വിഭിന്ന സംസ്കാരവും അംഗീകരിക്കുന്ന നോര്‍വെയിലേയും യൂറോപ്പിലേയും സര്‍ക്കാരുകളെ മുസ്ലീം വിരുദ്ധ ഭീകരര്‍ ആക്രമിക്കുമെന്നും എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ ബ്രെമിക് പറഞ്ഞു. മുസ്ലീംവിരുദ്ധ പ്രസ്ഥാനത്തിന്റെ തലവനാണ് താനെന്നും ‘നൈറ്റ് ടെബ്ലര്’ എന്നാണ് തന്റെ സംഘടനയുടെ പേരെന്നും ബ്രവിക് കോടതിയില്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ സംഘടന നിലവിലില്ലെന്നും അഭിഭാഷകന് പറഞ്ഞു. നല്ലതിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും തിന്മക്കായല്ല പ്രവര്‍ത്തിച്ചതെന്നും ബ്രെവിക് വാദിച്ചു. നോര്‍വെയിലെ കോടതികളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വിഭിന്ന സംസ്കാരങ്ങളെ അംഗീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് കോടതികളെ നിലനിര്‍ത്തുന്നതെന്നും ബ്രെവിക് കോടതിയില്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ബ്രെവിക്കിന്റെ വിചാരണ കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കി. 77 പേരെ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലും കൊന്ന കേസില്‍ മുസ്ലീം വിരുദ്ധ തീവ്രവാദികള്‍ വധശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന പ്രസ്താവന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതതിനെത്തുടര്ന്നാണ് പുറത്താക്കിയത്. തോമസ് ഇഡ്രേബോയ് എന്ന ജഡ്ജിനെയാണ് പുറത്താക്കിയത്. തോമസിനെ പുറത്താക്കണമെന്ന് കോടതിയിലെ എല്ലാ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു.
തോമസ് ഇഡ്രേബോയിക്കിന് പകരം തല്‍സ്ഥാനത്ത് എലിസബത്ത് മിസ്ലേയെഫിനെ നിയമിച്ചു. 77 പേരെ കൂട്ടക്കൊല ചെയ്ത സംഭവം വിചാരണയുടെ ആദ്യദിവസം സമ്മതിച്ചെങ്കിലും സ്വയം പ്രതിരോധിക്കുവാനാണ് കൊല നടത്തിയതെന്നും കോടതിയില്‍ വാദിച്ചിരുന്നു. നോര്‍വെയെ നടുക്കിയ ബോംബ്സ്ഫോടനവും വെടിവെപ്പും കഴിഞ്ഞവര്‍ഷം ജൂലൈ 22 നാണ് നടന്നത്. എട്ടുപേര്‍ ബോംബ്സ്ഫോടനത്തിലും 69 പേര് വെടിവെപ്പിലും കൊല്ലപ്പെട്ടു. ബ്രെവിക് ഒറ്റക്കായിരുന്നു കൂട്ടക്കൊല നടത്തിയത്. ഓസ്ലോ ഗവണ്മെന്റ് മന്ദിരത്തില്‍ നടന്ന ബോംബ്സ്ഫോടനത്തിനുശേഷം ഭരണകക്ഷിയയായ ലേബര്‍ പാര്‍ട്ടിയുടെ യുവജന ക്യാമ്പ് നടക്കുന്ന യുട്ടോയ ദ്വീപില്‍ പോലീസ് വേഷത്തിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
കുടിയേറ്റത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്നാവശ്യപ്പെടുന്ന, രാജ്യത്തെ രണ്ടാമത്തെ വലിയ കക്ഷിയായ പ്രോഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് ബ്രെവിക്. കഴിഞ്ഞ 10 ആഴ്ചയാണ് വിചാരണക്കോടതി നീക്കിവെച്ചിരുന്നത്. പ്രത്യേകം തയ്യാറാക്കിയ കോടതിമുറിയില്‍ 200 ലധികം പേര് വിചാരണ വീക്ഷിക്കാനുണ്ടായിരുന്നു. ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട 700 പേര് വീഡിയോദൃശ്യത്തിലൂടെ വിചാരണ വീക്ഷിച്ചു. 29 സാക്ഷികളെയാണ് വിസ്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: