ന്യൂദല്‍ഹി: വിളപ്പില്‍ശാലയിലെ മാലിന്യ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. പ്ലാന്റ് പൊലീസ് സംരക്ഷണത്തോടെ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ വിളപ്പില്‍ പഞ്ചായത്ത് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണന് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഉപാധികളോടെയാണ് കോടതി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
പ്രതിദിനം 90 മെട്രിക്ക് ടണ്‍ മാലിന്യം മാത്രമെ സംസ്കരിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയും പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്ന് ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധം മൂലം പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: