പെരുന്ന: അഞ്ചാം മന്ത്രിസ്ഥാനവും മന്ത്രിസഭ പുനഃസംഘടനയും വര്ഗീയവത്കരിക്കുവാന് എന്‍എസ്എസ് ശ്രമിക്കുകയാണെന്ന ലീഗ് നേതാക്കളുടെ പ്രതികരണം അതിരു കടന്ന് പോയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയിലേക്കു ലീഗുകാര്‍ നടത്തിയ പ്രകടനം മതസൗഹാര്‍ദത്തിനു യോജിച്ചതല്ല. ആ സന്ദര്‍ഭത്തില്‍ പോലും സംയമനം പാലിച്ച എന്‍എസ്എസിനെ ആരും സമാധാനിപ്പിക്കേണ്ട. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെ എന്‍എസ്എസ് ചോദ്യം ചെയ്തിട്ടില്ല. സാമുദായിക അസന്തുലിതാവസ്ഥ മുമ്പൊരിക്കലും ഇല്ലാത്തവിധം നിലനില്ക്കുമ്പോള് വീണ്ടും ആ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു മന്ത്രിസഭ പുനഃസംഘടന. ആഗ്രഹിച്ചതു പോലെയല്ല കാര്യങ്ങള്‍ നടന്നത്. ആവശ്യമുളളിടത്ത് ഇനിയും പ്രതികരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: