ഇസ്താംബൂള്‍: ഇറാന്റെ ആണവപദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്താംബൂളില്‍ ചേര്‍ന്ന ആറ് പാശ്ചാത്യ രാജ്യ പ്രതിനിധികളുടെ യോഗത്തില്‍ പുരോഗതിയുണ്ടായതായി വിലയിരുത്തല്‍. അടുത്തഘട്ടം ചര്‍ച്ച മെയ് 23 ന് ബാഗ്ദാദില്‍ നടക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാന് സന്നദ്ധമായതായും അവര്‍ അറിയിച്ചു.
അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇസ്താംബൂളില്‍ വച്ച് ഇന്നലെ ചര്‍ച്ച നടത്തിയത്. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം. ഇറാന് അണുബോംബ് ആക്രമണത്തിന് തുനിയുമെന്ന ഇസ്രയേലിന്റെ മാസങ്ങള്‍ക്കുമുമ്പുള്ള മുന്നറിയിപ്പാണ് ഒരു ഇടവേളയ്ക്കുശേഷം ആണവചര്ച്ചകളെ ചൂടുപിടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: