ലണ്ടന്‍: ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിന് നൂറ് വയസ്സ്. 1912 ഏപ്രില്‍ 14 നാണ് ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ ടൈറ്റാനിക് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴുന്നത്. ഒരുദിവസം മുന്‍പ് ലക്ഷ്യസ്ഥാനത്ത് എത്താന്‍ യാത്രക്കാരുമായി ഇംഗ്ലണ്ടിലെ സതാമ്പ്റ്റണില് നിന്നാണ് ടൈറ്റാനിക് യാത്ര തിരിച്ചത്. യുഎസിലെ ന്യൂയോര്‍ക്കില്‍ നിന്നായിരുന്നു ടൈറ്റാനിക്കിന്റെ ആദ്യയാത്ര.
ഏത് പ്രതിസന്ധിയിലും ഒരിക്കലും തകരില്ലെന്ന് കരുതിയ കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയില്‍ തട്ടി തകരുകയായിരുന്നു. ഏപ്രില്‍ 14 ന് രാത്രി 11.40 നാണ് ദുരന്തം സംഭവിച്ചത്.
1700 ലധികം യാത്രക്കാരുണ്ടായിരുന്നു കപ്പലില്‍. 1514 പേര് ദുരന്തത്തില്‍ കൊല്ലപ്പെട്ടു. കപ്പലില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകള്‍ ഇല്ലാതിരുന്നതും അറ്റ്ലാന്റിക്കിലെ അതിശൈത്യവും മരണസംഖ്യ ഉയരുവാന് കാരണമായി. എതിരെ വന്ന കപ്പലിലെ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിക്കാതിരുന്നെങ്കില്‍ ടൈറ്റാനിക് ഇപ്പോഴും ലോകത്തുണ്ടാകുമായിരുന്നു. ഒമ്പതു നില കെട്ടിടത്തിന്റെ ഉയരവും മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയുമായി കടലിലെ രാജകൊട്ടാരമെന്ന് വിശേഷിപ്പിച്ച ടൈറ്റാനിക് നിര്‍മിച്ചതു ഫര്‍ലാന്‍ഡ് ആന്റ് റൂള്‍ഫ് കമ്പനിയാണ്.
കപ്പലില്‍നിന്ന് ലഭിച്ച വസ്തുക്കള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കലണ്ടറുകളും നാണയങ്ങളും വിറ്റഴിച്ചുകൊണ്ട് ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാര്‍ഷികം ലോകം ഓര്‍മിക്കുന്നു. കപ്പല്‍ നിര്‍മിച്ച ബെല്‍ഫാസ്റ്റ് ഡോക്കില്‍ അതേ മാതൃകയില്‍ മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.
1997 ല്‍ ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ ടൈറ്റാനിക് ലോകത്തിന്റെ ഹൃദയം കീഴടക്കി. നൂറാം വാര്‍ഷികത്തില്‍ സിനിമയുടെ ത്രിഡി പതിപ്പ് കാമറൂണ്‍ പുറത്തിറക്കി. 100 വര്‍ഷം പിന്നിടുമ്പോഴും അറ്റ്ലാന്റിക് സമുദ്രം ടൈറ്റാനിക് അത്ഭുതങ്ങളായി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: