നിങ്ങളുടെ ദുഷ്പ്രവൃത്തികളില്‍ നിന്ന് ഓടിയൊളിക്കാന്‍ യാതൊരു മാര്‍ഗവുമില്ല.അതുകൊണ്ട് ഏതെങ്കിലും വഴികണ്ടെത്തും എന്ന് കരുതി സ്വയം വിഡ്ഢിയാകാതിരിക്കുക.ഗംഗയില്‍ പോയി മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപവും മാറുമെന്ന് ധരിക്കുന്നത് വിഡ്ഢിതമാണ്. ചില മതപരമായ കര്‍മങ്ങള്‍-യജ്ഞനം -ഹവനം ചെയ്താല്‍ എല്ലാ ദുഷ്കൃത്യങ്ങളില്‍ നിന്നും മോചിതനാകും എന്ന് കരുതുന്നത് തെറ്റാണ്.നിങ്ങള്‍ എവിടെപ്പോയാലും ദുഷ്പ്രവൃത്തികള്‍ നിങ്ങളെ പിന്തുടരും, നിങ്ങള്‍ എവിടെപ്പോയാലും നിങ്ങളെ പീഡിപ്പിയ്ക്കും.അതുകൊണ്ട് ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ നിങ്ങള്‍ ബോധപൂര്ണരാകണം.
ജനനം മരണത്തെ പിന്തുടരുന്നതുപോലെ , ദുഷ്പ്രവൃത്തിയെ അതിന്റെ ശിക്ഷയും തരും. മരണവും ദുഷ്പ്രവൃത്തിയുടെ ഫലം ഒഴിവാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഒഴിവാക്കലിനെക്കുറിച്ച് ചിന്തിച്ച് സമയം പാഴാക്കരുത്. അതിന് പാഴാക്കുന്ന ഊര്‍ജ്ജമെല്ലാം ബോധപൂര്ണനാകാനും ധ്യാനനിരതനാകാനും വേണ്ടി ചെലവഴിക്കുക.
ബോധപൂര്ണനാകുമ്പോള് നിങ്ങളുടെ പ്രവൃത്തികള്‍ സ്വാഭവികമായും ഒരു പരിവര്‍ത്തനത്തിലൂടെ കടന്ന് പോകും.ബോധപൂര്ണനായ ഒരു മനുഷ്യന് തെറ്റ്ചെയ്യാനാവില്ല.ബോധപൂര്ണനായ ഒരു മനുഷ്യന് എന്റെ അവബോധത്തിന് മരണമില്ല എന്നും ശരീരവും മനസ്സും മരിക്കുമ്പോഴും ആന്തരികസത്ത മരിക്കില്ല. ഞാന്‍ അനശ്വരനാണ്. ഈ അവബോധം ഈ രണ്ട് സത്യങ്ങളേയും സാക്ഷാത്കരിക്കുന്നു. ആദ്യമായി നിങ്ങളുടെ പ്രവൃത്തികളെ പരിവര്ത്തിച്ചുകൊണ്ട് മാറുന്നതിലൂടെഅത് നിങ്ങളുടെ ലോകത്തെ പരിവര്‍ത്തിപ്പിക്കുന്നു.രണ്ടാമതായി നിങ്ങള്‍ അനശ്വരനാണെന്ന് നിങ്ങളെ ബോധവാനാക്കികൊണ്ട് നിങ്ങള്‍ക്ക് ആന്തരികമാറ്റം ഉണ്ടാകുന്നു.നിങ്ങള്‍ അനശ്വരനാണെന്ന് നിങ്ങള്‍ അറിയുമ്പോള്‍,നിങ്ങള്‍ ഇവിടെ എന്നും ഉണ്ടായിരുന്നുവെന്നും എല്ലായ്പ്പോഴും ഇവിടെ ഉണ്ടായിരിക്കുമെന്നും നിങ്ങളറിയുമ്പോള്‍, നിങ്ങളുടെ ജീവിതമൂല്യങ്ങള്ക്കെല്ലാം മാറ്റമുണ്ടാകാന്‍ തുടങ്ങുന്നു. ഇന്നലെ വരെ പ്രധാനപ്പെട്ടത് എന്ന് കരുതിയവയെല്ലാം പ്രധാന്യമില്ലാത്തതാകുന്നു. ഇതുവരെ അപ്രധാന്യമുള്ളവയെല്ലാം പ്രധാന്യമുള്ളതും ആകുന്നു.കാരണം ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് നിത്യതയുടെ ഭാഷയിലാണ്, സമയത്തിന്റെ ഭാഷയിലല്ല.
സമയത്തിന്റെ ഭാഷയില്‍ ചിന്തിക്കുന്നത് രാഷ്ട്രീയമാണ്, അനശ്വരതയുടെ ഭാഷയില്‍ ചിന്തിക്കുന്നത് മതം ആകുന്നു.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: