ലണ്ടന്‍: ഭീകരവിരുദ്ധ സംഘടനയിലെ അംഗങ്ങള്‍ നടത്തിയ രഹസ്യ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിട്ടതിന് ബ്രിട്ടീഷ് പോലീസ് രണ്ട് യുവാക്കളെ അറസ്റ്റ്ചെയ്തു. 4 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സംഭാഷണമാണ് ഇവര്‍ റെക്കോഡ് ചെയ്തത്. 16, 17 വയസുള്ള രണ്ട് ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.
ആശയവിനിമയപ്രകാരമുള്ള വകുപ്പനുസരിച്ചും കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്തതിന്റെ പേരിലുമാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യംചെയ്തുവരികയാണ്. കമ്പ്യൂട്ടറില്‍നിന്ന് ഹാന്‍ഡ് സെറ്റ് ഉപയോഗിച്ച് കേട്ടതിനുശേഷം ഇവര്‍ സംഭാഷണം റെക്കോഡ് ചെയ്യുകയായിരുന്നു. സംഭാഷണത്തില്‍ എന്തെങ്കിലും ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് ലണ്ടന്‍ വക്താവ് സ്കോട്ട്ലന്റ് യാര്‍ഡ് വ്യക്തമാക്കി.
ജനങ്ങള്‍ എപ്പോഴും ഫേസ്ബുക്കിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയുണ്ടെന്നും അതിനാല്‍ ഇതില്‍ ധാരാളം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും യാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂസര്ബെര്ഗും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ്സര്ക്കോസിയുടെയും ഫേയ്സ്ബുക്കുകളില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: