ലക്നൗ: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന എസ്.കെ അഗര്‍വാളിനെ യു.പി സര്‍ക്കാര്‍ നിയമിച്ചു. സമാജ്വാദി പാര്‍ട്ടിയോട് അനുഭാവമുള്ള അഗര്‍വാള്‍ 1974ബാച്ച് ഐ.എ.എസ് ഉദ്ദ്യോഗസ്ഥനാണ്.
ആഭ്യന്തര വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഏപ്രില്‍ നാലിന് വിരമിച്ച രാജേന്ദ്ര ബഹുന്വാളിന്റെ ഒഴിവിലേക്കാണ് അഗര്‍വാള്‍ ചുമതല ഏല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: