ന്യൂദല്‍ഹി: ടട്ര ട്രക്ക് ഇടപാടില്‍ കരസേന മേധാവിയ്‌ക്ക് താന്‍ കോഴ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലഫ്‌റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് വിചാരണ കോടതിയെ അറിയിച്ചു. തന്നെ നശിപ്പിക്കാന്‍ വേണ്ടിയാണ് വി.കെ സിംഗ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും തേജീന്ദര്‍ സിംഗ് കോടതിയെ ബോധിപ്പിച്ചു.
ടട്ര ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരായ തേജീന്ദര്‍ സിംഗ് തന്റെ വാദം കോടതിയെ അറിയിക്കുകയായിരുന്നു.ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ തെളിവെടുപ്പിനായി തേജീന്ദര്‍ സിംഗിനെ കോടതിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
മാര്‍ച്ച് ഒന്നിനും നാലിനും ഇടയ്‌ക്ക് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സിംഗ് ഹാജരാക്കി. പ്രതിരോധമന്ത്രാലയം മാര്‍ച്ച് അഞ്ചിന് തന്റെ പേരെടുത്ത് പരാമര്‍ശിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയതായും സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
കോഴ ഇടപാടില്‍ പ്രതികളായവരെ വിളിക്കണമെന്ന സിംഗിന്റെ ആവശ്യം ഈ മാസം 17ന് കോടതി പരിഗണിക്കും. നിലവാരം കുറഞ്ഞ ടട്ര ട്രക്കുകള്‍ വാങ്ങാനായി കരസേന മേധാവിയായ ജനറല്‍ വി.കെ.സിംഗിന് 14 കോടി രൂപ തേജീന്ദര്‍ സിംഗ് വാഗദാനം ചെയ്‌തെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: