കോഴിക്കോട്: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് പങ്കെടുക്കുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു.
നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് വി.എസ്. തിരുവനന്തപുരത്തേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളെ കാണാനാണ് വി. എസ്. പോകുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുള്ള പി.ബി.യെയാണ് തിരഞ്ഞെടുത്തതെന്നും പഴയതുപോലെതന്നെ പാര്ട്ടിപ്രവര്ത്തനവുമായി മുന്നോട്ട്പോകുമെന്നും നെടുമ്പാശ്ശേരിക്ക് യാത്രതിരിക്കുംമുന്പ് വി.എസ്. പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിനുള്ള തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ കൈക്കൊണ്ടിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തിരുവനന്തപുരത്ത് നേരത്തെ എത്തേണ്ട ആവശ്യമുള്ളതിനാല്‍ പോകുന്നു എന്നായിരുന്നു വി.എസിന്റെ മറുപടി.
വി.എസ്. ഒഴികെയുള്ള മുഴുവന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളും പൊതുസമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: