കോഴിക്കോട്: പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പാനലലില് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പേരില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക പുതിയ കേന്ദ്ര കമ്മിറ്റി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് പുതിയതായി ആരും തന്നെ പി.ബിയുടെ പട്ടികയില്‍ ഇല്ല എന്നാണ് അറിയുന്നത്. ബംഗാളില്‍ നിന്ന് സൂര്യകാന്ത് മിശ്ര പോളിറ്റ്ബ്യൂറോയില്‍ എത്താനുള്ള സാദ്ധ്യതയുണ്ട്.
ഇന്നലെ രാത്രി ചേര്‍ന്ന പിബി യോഗമാണ് പുതിയ പിബി അംഗങ്ങളുടെ പാനല്‍ തയ്യാറാക്കിയത്. പി.ബിയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന് ബുദ്ധദേബ് ആവശ്യപ്പെട്ടിരുന്നു. എന്നല്‍ ബുദ്ധദേബ് ഭട്ടാചാര്യയെ പി.ബിയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാനല്‍ തയ്യറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: