ഇന്‍ഡോര്‍: അഴിമതിയ്ക്കെതിരേ അന്നാ ഹസാരെ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ വി.എച്ച്.പി പിന്തുണ ഉണ്ടായിരുന്നുവെന്നു വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പാത് റായി പറഞ്ഞു.സമരത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തര്‍ സജീവമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
സമരത്തിന് പിന്തുണയുമായി വി.എച്ച്.പിയുണ്ടായിരുന്നുവെന്നും ഇക്കാര്യം അന്നാ ഹസാരെയ്ക്കോ അരവിന്ദ് കെജ്രിവാളിനോ എന്നല്ല ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതിലുള്‍പ്പെടെ വി.എച്ച്.പി പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് അന്നാ ഹസാരെ നിരാഹാര സമരം നടത്തിയത്.
തന്റെ സമരങ്ങള്‍ക്ക് സംഘ്പരിവാര്‍ പിന്തുണ ഉണ്ടായിരുന്നുവെന്നു വാര്‍ത്തകളെ നേരത്തേ അന്നാ ഹസാരെ നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: