ലാഹോര്‍: പാക്കിസ്ഥാന്റെ ദേശീയ താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ടുമാത്രമെ നാറ്റോ സേനയ്‌ക്ക് അഫ്ഗാനിസ്ഥാനിലേക്കുള്ള പാത തുറന്ന് കൊടുക്കുകയുള്ളൂവെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. യുഎസ് ഡെപ്യൂട്ടി സെക്രട്ടറി തോമസ് നൈഡ്സുമായുള്ള കൂടിക്കാഴ്ചയിലാണ് സര്‍ദാരി ഇത് വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ പാത തുറക്കുന്നത് സംബന്ധിച്ച കാര്യം പുനഃപരിശോധിക്കൂ.
നവംബര്‍ 24 ന് നാറ്റോ സേന പാക് അതിര്‍ത്തി ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് നാറ്റോ സേനയുടെ അഫ്ഗാനിലേക്കുള്ള പാത അടച്ചത്. പാക്-യുഎസ് ബന്ധം പുനഃപരിശോധന നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മറ്റീവ്ക്കുകയായിരുന്നു.
യുഎസിനെ ആളില്ലാ വിമാനങ്ങളുടെ അക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനെതിരാണെന്ന് കൂടിക്കാഴ്ചയ്‌ക്കിടെ സര്‍ദാരി നൈഡ്സിനോട് പറഞ്ഞു. ആളില്ലാ വിമാനങ്ങളുടെ ആക്രമണം സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാക്കുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ദാരി ചൂണ്ടിക്കാട്ടി. പരസ്പര ബഹുമാനത്തിലും പരസ്പര ധാരണയിലുമാണ് യുഎസ്-പാക് ബന്ധം നിലനില്‍ക്കുന്നത്. അമേരിക്കയുമായുള്ള ബന്ധത്തിന് പാക്കിസ്ഥാന്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അത് നിലനിര്‍ത്താനുള്ള താല്‍പ്പര്യം അമേരിക്കയും കാണിക്കണം. അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള അവസ്ഥയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
മയക്കുമരുന്ന് കള്ളക്കടത്തും തീവ്രദാവികള്‍ക്കുള്ള സാമ്പത്തിക സഹായവുമാണ് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍. ബഹുരാഷ്‌ട്ര കമ്പനികള്‍ അഫ്ഗാനിസ്ഥാനില്‍ നിക്ഷേപം നടത്തുന്നതിനാവശ്യമായ സംവിധാനം വളര്‍ത്തിയെടുക്കണമെന്നും സര്‍ദാരി ചൂണ്ടിക്കാട്ടി.
തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെ പ്രകീര്‍ത്തിച്ച നൈഡ്സ് ഇരു രാജ്യങ്ങളും വളര്‍ത്തിയെടുക്കേണ്ട ബഹുമുഖമായ സഹകരണത്തെക്കുറിച്ചും പറഞ്ഞു. പൊതു താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് പരസ്പര വിശ്വാസം നിലനിര്‍ത്തണമെന്നും നൈഡ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: