കൊച്ചി: നീണ്ടകരയില്‍ രണ്ട് മത്സ്യ തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 16 ലേക്കാണ് നീട്ടിയത്. കൊല്ലം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇവരെ ചോദ്യം ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി അനുമതി നല്കി. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: