Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരസംഘടനകളുടെ ലക്ഷ്യം ഭാരതത്തെ അസ്ഥിരപ്പെടുത്തല്‍: ചമ്പത്ത്‌റായ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2012, 10:42 pm IST
in Kerala

കോഴിക്കോട്‌: ഇസ്ലാമിക, ക്രൈസ്തവ ഭീകരവാദവും മാവോയിസ്റ്റ്‌ ഭീകരതയും ഒന്നാണെന്നും ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള വൈദേശിക ശക്തികളുടെ ഉപകരണമാണ്‌ ഇവയെന്നും വിഎച്ച്പി അന്തരാഷ്‌ട്ര സെക്രട്ടറി ജനറല്‍ ചമ്പത്ത്‌റായ്‌ പറഞ്ഞു. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ ആഭ്യന്തര തീവ്രവാദം വളരുന്നത്‌ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശശക്തികളുടെ ഇടപെടല്‍മൂലമാണ്‌. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്‌-ക്രൈസ്തവ ഭീകരതയുടെയും ജിഹാദികളുടെയും ലക്ഷ്യം ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്നതാണ്‌. ഇവര്‍ക്ക്‌ രാജ്യത്തിന്‌ പുറത്തുനിന്നും സാമ്പത്തിക സൈനിക സഹായം ലഭിക്കുന്നുണ്ട്‌. ഇസ്ലാമിക-ക്രൈസ്തവ-മാവോയിസ്റ്റ്‌ ഭീകരരുടെ ലക്ഷ്യം ഒന്നാണ്‌. അവരെ വേര്‍തിരിച്ച്‌ കാണേണ്ടതില്ല- അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ സ്വാധീനത്തിന്‌ അടിമപ്പെടാതിരിക്കാന്‍ വനവാസികളെ വിദ്യാഭ്യാസവല്‍ക്കരിക്കേണ്ടതുണ്ടെന്നും വിഎച്ച്പി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസമൂഹത്തെ രാഷ്‌ട്രീയത്തിനതീതമായി ഒന്നിപ്പിച്ചു നിര്‍ത്തുക എന്നതാണ്‌ വിഎച്ച്പിയുടെ പ്രവര്‍ത്തനം, അദ്ദേഹം പറഞ്ഞു.

നിയമനിര്‍മ്മാണം വഴി സര്‍ക്കാര്‍ ഏറ്റെടുത്ത രാമജന്മഭൂമി കൈമാറ്റം ചെയ്താലുടനെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ന്‌ നിലവിലുള്ള സര്‍ക്കാരിന്‌ തന്നെ അത്‌ ചെയ്യാവുന്നതാണ്‌. അതിന്‌ സര്‍ക്കാര്‍ മാറണമെന്നില്ല. സോമനാഥക്ഷേത്രപുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാതൃക രാഷ്‌ട്രത്തിന്‌ മുമ്പിലുണ്ട്‌. മഹാത്മാഗാന്ധിയുടെ ആഗ്രഹവും കേന്ദ്രകാബിനറ്റിന്റെ തീരുമാനവും മാത്രമല്ല പ്രാണപ്രതിഷ്ഠയുടെ സമയത്ത്‌ രാഷ്‌ട്രപതിയുടെ സാന്നിധ്യവും അന്നുണ്ടായി. രാഷ്‌ട്രത്തിന്റെ സ്വാഭിമാനം ഉയര്‍ന്ന മുഹൂര്‍ത്തമായിരുന്നു അത്‌. അത്തരമൊരു ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത്‌ എല്ലാവരുടെയും കടമയാണ്‌.
ശ്രീരാമക്ഷേത്രം ദേശീയ ആവശ്യമാണ്‌. ശ്രീരാമജന്മഭൂമി മൂന്നായി വിഭജിച്ച കോടതി തീരുമാനം തെറ്റാണ്‌. കേസിലുള്‍പ്പെട്ട കക്ഷികളാരുംതന്നെ അത്തരമൊരു വിഭജനം തങ്ങളുടെ ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നില്ല, അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്‌. സോമനാഥക്ഷേത്രത്തിന്റെ ആര്‍ക്കിടെക്റ്റിന്റെ പ്രപൗത്രനും ക്ഷേത്ര ആര്‍ക്കിടെക്റ്റുമായ സി.വി. സോംപുരയാണ്‌ രാമക്ഷേത്രത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്‌. ക്ഷേത്രത്തിന്റെ റാഫ്റ്റ്‌ ഫൗണ്ടേഷന്‍ തയ്യാറാക്കിയത്‌ റൂര്‍ക്കി സര്‍വ്വകലാശാലയിലെ ഡോ. ആനന്ദസ്വരൂപ്‌ ആര്യയാണ്‌. രാജസ്ഥാനിലെ ഭാരത്പൂരില്‍ നിന്നുള്ള പിങ്ക്കളറിലുള്ള വിശിഷ്ടമായ ശില ഉപയോഗിച്ചാണ്‌ ക്ഷേത്രം പണിയുക. ഇത്‌ ഏത്‌ വിപരീത കാലാവസ്ഥയിലും 1000 വര്‍ഷം വരെ അതിജീവിക്കാന്‍ ശേഷിയുള്ളതാണെന്ന്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിടടുള്ളതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.