തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നിന്ന് എം.എല്‍.എ. സ്ഥാനം രാജിവച്ച ആര്.സെല്‍വരാജ് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്തയില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ്, മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.എ,.മജീദ്, ഇ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. പിന്തുണയോടെ സെല്‍വരാജ് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹം ലീഗ് നേതാക്കളുമായുള്ള ചര്‍ച്ച നടത്തിയത്.
യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കാനാണ് ഇ.അഹമ്മദ് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ തിരുവനന്തപുരത്തെത്തിയത്. കൂടിക്കാഴ്ച്ച നടത്തിയെന്ന് അഹമ്മദ് വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങള്‍ പറയാന്‍ തയ്യാറായില്ല.
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം, അനൂപ് ജേക്കബിന്റെ വകുപ്പ് തുടങ്ങി നിരവധി നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് വൈകീട്ട് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: