എല്ലായിപ്പോഴും കാണേണ്ടത് ‘ഉണ്ടായിരിക്കുന്നതിനെയാണ്.’ സത്യമായിരിക്കുന്നതിനെ, ഉണ്ടായിരിക്കുന്നതേതോ അതിനെ, യാതൊന്നിനേയും കല്പിച്ചേക്കരുത്, വ്യാഖ്യാനിക്കരുത്, യാതൊരു അര്‍ത്ഥവം ചുമത്തിയേക്കരുത്. അതായത് നിങ്ങളുടെ മനസ്സിനെ ഇടയില്‍ വരാന്‍ അനുവദിക്കരുത്. നിങ്ങള്‍ യാഥാര്‍ത്ഥവുമായി മുഖാമുഖം വരാന്‍ തുടങ്ങികയാണ്. അല്ലെങ്കില്‍, എല്ലാവരും ജീവിക്കുന്നത് അവരവരുടേത് മാത്രമാ സ്വപ്നലോകത്തിലാണ്. ഈ ലോകങ്ങളില്‍ നിന്നും, ഈ സ്വപ്നരൂപ മാതൃകകളില്‍ നിന്നും പുറത്തുവരലാണ് ധ്യാനം. ഒരു തത്വചിന്തകള്‍ മുല്ലാനസിറുദ്ദീനെ വഴിയില്‍ തടങ്ങുനിര്ത്തി. തത്വചിന്താപരമായ ജ്ഞാനാഭിമുഖ്യം മുല്ലയ്ക്കുണ്ടോ എന്നറിയാനായി അയാള്‍ ആകാശത്തേക്ക് ചൂണ്ടിക്കൊണ്ട് ഒരു ആംഗ്യം കാണിച്ചു. തത്വചിന്തകള്‍ അര്‍ത്ഥമാക്കിയത് ഇതാണ്; സത്യം ഒന്നേയുള്ളൂ.
സര്‍വ്വതിനേയും ഉള്‍ക്കൊള്ളുന്നതായി. നസിറുദ്ദീന്റെ കൂടെയുണ്ടായിരുന്ന ആള്, ഒരു സാധാരണക്കാരന്, വിചാരിച്ചു; തത്വചിന്തകന്‍ ഒരു ഭ്രാന്തനാണ്. നസിങ്ങുദ്ദീന് എന്തു മുന്കരുതലുകളാണെടുക്കുക? നസിറുദ്ദീന്‍ തന്റെ മാറാപ്പില്‍ നിന്നും ഒരുകെട്ട് കയറെടുത്ത് തന്റെ സഹയാത്രികന്റെ കൈയില്‍ ഏല്പിച്ചു. ഉഗ്രനായിരുന്നു, സുഹൃത്ത് വിചാരിച്ചു. അയാള്‍ അക്രമാസക്തനാവുകയാണെങ്കില് നമ്മളയാളെ വരിഞ്ഞുകെട്ടും.
നസിറുദ്ദീന്‍ എന്താണുദ്ദേശിച്ചതെന്ന് തത്വചിന്തകന്‍ കാണാനായി; സാധാരണ മനുഷ്യവംശം, ഉചിതമല്ലാത്ത രീതികളിലൂടെ സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒരു കയറുപയോഗിച്ച് ആകാശത്തേക്ക് കയറാന്‍ ശ്രമിക്കുന്നതുപോലെ! ഇനി നിങ്ങള്‍ക്ക് സ്തൃപ്തനായിരിക്കാമോ, യാതൊരു വ്യാഖ്യാനവും കൂടാതെ, മുല്ലാ നസിറുദ്ദീന്‍ തന്റെ സുഹൃത്തിന് കയറ് കൈമാറിയ കാര്യത്തില്‍? സത്യത്തോടൊപ്പം നിലകൊള്ളുക, നിങ്ങള്‍ ധ്യാനത്തിലായിരിക്കും.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: