തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവനന്തപുരം സൈബര്‍ സെല്ലിലെ എസ്.ഐ ബിജു സലിമിന്റെ റിമാന്‍ഡ് ഈ മാസം 31വരെ നീട്ടി. ഇയാളുടെ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിക്കും.
കോഴിക്കോട്ട് ഒരു പ്രത്യേക മതവിഭാഗം സംഘടിപ്പിച്ച രഹസ്യയോഗത്തില്‍ ബിജു സലീം പങ്കെടുത്തിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ മാധ്യമപ്രവര്‍ത്തകരെ പ്രതികളാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: