ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിളിച്ചു വരുത്താന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന് നിര്‍ദ്ദേശം നല്കണമെന്നുള്ള ഹര്‍ജി പരിഗണിക്കാനിവില്ലെന്ന് സുപ്രീംകോടതി. ഇതേ തുടര്‍ന്ന് ഹര്‍ജിക്കാരായ ജനസംഘര്‍ഷ് മഞ്ച് എന്ന എന്‍.ജി.ഒ ഹര്‍ജി പിന്‍വലിച്ചു.
മോഡിയെ വിളിച്ചു വരുത്തേണ്ടതില്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റീസുമാരായ ഡി.കെ.ജെയിന്, എ.കെ.ദാവെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നാനാവിത കമ്മീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കഴിഞ്ഞാഴ്ച കോടതി ഗുജറാത്ത് സര്‍ക്കാരിനും നാനാവതി കമ്മിഷനും നോട്ടിസ് അയച്ചിരുന്നു. പിന്നീട് അമരീഷിന്റെ ഹര്‍ജി പരിഗണിച്ചല്ല നോട്ടിസ് അയച്ചതെന്നു കണ്ടെത്തിയ കോടതി നോട്ടിസ് പിന്‍വലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: