റായ്പൂര്‍: ഛത്തീസ്ഗഡില്‍ നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. മറ്റൊരു ജവാന് പരിക്കേറ്റു. സുക്മ ജില്ലയില്‍ അല്പല് മേട്ട ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
നക്സലുകള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച ജവാന്മാര് ഗ്രാമത്തിലെത്തിയപ്പോള്‍ പത്തോളം വരുന്ന നക്സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ സിആര്‍പിഎഫ്, പൊലീസ് സേന തമ്പടിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി റാം നിവാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: