ഈശ്വരന് സര്‍വവ്യാപിയും എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നവനും ആണെങ്കിലും അവന് രണ്ട് ഭാവങ്ങള്‍ ഉണ്ട്. അതിനെ ജ്ഞാനഭാവമെന്നും ശക്തിഭാവമെന്നും പറയുന്നു.ഊര്‍ദ്ധ്വലോകങ്ങളില്‍ പ്രകടമാകുന്ന ഈശ്വരന്റെ ഭാവമാണ് ജ്ഞാനഭാവം.അതിനെ പ്രാകശത്തോട് ഉപമിക്കാം.അധോലോകങ്ങളില്‍ പ്രകടമാകുന്ന ഈശ്വരന്റെ ഭാവമാണ് ശക്തിഭാവം. അതിനെ തമസ്സിനോട് ഉപമിക്കാം. അധലോകങ്ങള് സക്തിയുടെ ആധിപത്യത്തിലാണ്. ജ്ഞാനവും ബോധവും ഇല്ലാത്ത വെറും ശക്തി അപകടകാരിയാണ്.ആ ശക്തിയില്‍ ജ്ഞാനവും ബോധവും സമ്മേളിക്കുമ്പോള്‍ മാത്രമേ ലോകജീവിതം സമ്പുഷ്ടമാകുകയുള്ളു.
ഊര്‍ദ്ധ്വലോകങ്ങളില്‍ ജ്ഞാനരൂപനായി പ്രകാശസ്വരൂപനായി ഇരിക്കുന്ന ഈശ്വരഭാവം അധോലോകങ്ങളില്‍ ശക്തിസ്വൂരപിണിയായി തമോരൂപിണിയായി ഇരിക്കുന്ന ഈശ്വരഭാവത്തോട് ചേരുമ്പോള്‍ ലോകം സമനിലയ്ക്ക വരും. ഈശ്വരന് തെന്‍നാട്ടിലേക്ക് ഇറങ്ങിവരുന്നു എന്ന് പറയുന്നതിന്റെ പ്രസക്തി ഇപ്പോള്‍ വ്യക്തമാകുന്നു. ഈശ്വരന് ഒരു വിടുണ്ട്. അത് ഊര്‍ദ്ധ്വലോകത്ത് ആണ്. അവിടെ നിന്നും അവന് താഴോട്ട് ഇറങ്ങിവരുന്നു. അതോടെ ലോകത്തില്‍ ധര്‍മാധര്‍മങ്ങള്‍ സമനിലയിലായി ലോകജീവിതം മംഗളകരവും ആസ്വാദനവുമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
ഈശ്വരന് താഴോട്ട് ഇറങ്ങിവരുമ്പോള്‍ അതിനെ പ്രചരിപ്പിക്കാന്‍, അവന്റെ മഹിമകളെ പ്രകീര്‍ത്തിക്കാന്‍ മനുഷ്യശരീരമെടുത്ത് പലരും ഇവിടെ വരുന്നു. ഊര്‍ദ്ധ്വലോകങ്ങളില്‍ വസിക്കുന്ന സിദ്ധപുരുഷ്ണ്മാരും ജ്ഞാനികളും സന്ദര്‍ഭം വരുമ്പോള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുകയും മനുഷ്യരാശിക്ക് വഴി കാണിക്കുകയും ചെയ്യുന്നു. അതിനുള്ള കാലം ഇനിയും വരുന്നുണ്ട്. വന്നുകൊണ്ടിരിക്കുന്നു.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: