ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അഹമ്മദിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള മുസ്ലീംലീഗ് എന്ന പാര്‍ട്ടി ഔദ്യോഗികമായി ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗില്‍ ലയിച്ച സാഹചര്യത്തില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള അഹമ്മദിന്റെ റ്റെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.എസ്. ഫാത്തിമ അഡ്വ. ബഹര്‍ ഉ ബറാഖി മുഖേന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് വിപിന്‍ സംഘ്വി, തിരഞ്ഞെടുപ്പ് കമ്മീഷന്, നിയമമന്ത്രാലയം, ലോക്സഭാ സ്പീക്കര്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: