ന്യൂദല്‍ഹി: ആന്ധ്രാപ്രദേശില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിടത്ത് തെലുങ്കാന രാഷ്‌ട്രസമിതി (ടിആര്‍എസ്)ക്കും ഒരു സീറ്റില്‍ ബിജെപിക്കും വിജയം. അദിലാബാദ്, കാമറെഡി, കൊല്ലാപ്പൂര്‍, ഘന്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ടിആര്‍എസ് വിജയിച്ചപ്പോള്‍ മഹബൂബ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടി. നാഗര്‍കുര്‍ണൂല്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി നാഗം ജനാര്‍ദ്ദന്‍ റെഡ്ഡി വിജയിച്ചു. കര്‍ണാടകയിലെ ഉഡുപ്പി-ചിക്മംഗ്ലൂര്‍ ലോക്സഭാ മണ് ലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. ജയപ്രകാശ് ഹെഗ്ഡെ വിജയിച്ചു. എംപിയായിരുന്ന ഡി.വൈ. സദാനന്ദ ഗൗഡ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 45,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. ജയപ്രകാശ് ബിജെപി സ്ഥാനാര്‍ത്ഥിയായ വി. സുനില്‍കുമാറിനെ പരാജയപ്പെടുത്തിയത്.
തമിഴ്‌നാട്ടിലെ ശങ്കരന്‍ കോവില്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി മുത്തുസെല്‍വി വിജയിച്ചു. ശങ്കരന്‍കോവില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സനായ മുത്തുസെല്‍വി 68,744 വോട്ടിനാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. മന്ത്രിയായിരുന്ന കറുപ്പസ്വാമി 2011 ഒക്ടോബറില്‍ മരണപ്പെട്ടതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഒഡീഷയിലെ അത്ഗര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥി രണേന്ദ്ര പ്രതാപ് സ്വെയ്ന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുരേഷ്ചന്ദ്ര മോഹപത്രയെ 47,390 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
ഗുജറാത്തിലെ മാന്‍സ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാബുജി താക്കൂര്‍ 8000 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ഡി.ഡി. പട്ടേലിനെ പരാജയപ്പെടുത്തിയത്. മുന്‍ സ്പീക്കറായിരുന്ന മംഗള്‍ദാസ് പട്ടേലിന്റെ മരണത്തെത്തുടര്‍ന്നാണ് മാന്‍സയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: