തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ് പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിന്റെ വിജയം സൂചിപ്പിക്കുന്നതെന്ന് മന്ത്രി കെ. ബാബു പറഞ്ഞു.
പിറവത്ത് യു.ഡി.എഫിന്റെ പ്രചരണ ചുമതല വഹിച്ച ആളായിരുന്നു കെ. ബാബു. യു.ഡി.എഫിന് കൂടുതല്‍ ആത്മവിശ്വാസത്തോടും കരുത്തോടും മുന്നോട്ട് പോകുന്നതിന് ഈ വിജയം സഹായിക്കും. പിറവത്തെ ജനങ്ങളില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന വെല്ലുവിളി യു.ഡി.എഫ് ഏറ്റെടുത്തത്.
പിറവത്തെ എല്ലാ സമ്മതിദായകര്‍ക്കും യു.ഡി.എഫ് നന്ദി രേഖപ്പെടുത്തുന്നതായും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: