തിരുവനന്തപുരം: പെന്ഷന് പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു സെക്രട്ടേറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കണ്ണൂരും കോട്ടയത്തുമാണ് വ്യാപകമായ സംഘര്‍ഷം ഉണ്ടായത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏതാണ്ട് 500ൊളം വരുന്ന പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. പ്രകടനക്കാര്‍ ബാരിക്കേഡ് തകര്‍ത്തു. പോലീസ് വലയം ഭേദിച്ചു ചില പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റ് വളപ്പിലേക്കു കടന്നു.
കാസര്‍കോഡ്, പാലക്കാട്, മലപ്പുറം ജില്ലാ ആസ്ഥാനങ്ങള്‍ക്കു മുന്നിലും സംഘര്‍ഷമുണ്ടായി. കോട്ടയത്തു സമരക്കാരുടെ കല്ലേറില്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്കു പരുക്ക്. പ്രകടനക്കാര്‍ക്കു നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. കളക്ടറേറ്റിന്റെ ഗേറ്റ് സമരക്കാര്‍ തകര്‍ത്തു.
കണ്ണൂരില്‍ പോലീസ് വലയം ഭേദിച്ചു കളക്ടറേറ്റ് വളപ്പില്‍ കടന്ന പ്രവര്‍ത്തകര്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. പോലീസും സമരക്കാരുമായി ഏറ്റുമുട്ടലുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: