തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിധിയെഴുത്താണ് പിറവത്ത് ഉണ്ടായതെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചവര്‍ക്ക് ഐക്യജനാധിപത്യമുന്നണിയുടെ പേരില്‍ കെ.എം മാണി നന്ദി അറിയിച്ചു. അന്തരിച്ച മന്ത്രി ടി.എം.ജേക്കബിനോടുള്ള ആദരവും തിരഞ്ഞെടുപ്പു ഫലത്തില്‍ സ്പഷ്ടമായി..
അനൂപിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്ന് എന്‍.എസ്.എസ് പ്രതികരിച്ചു. കൂടുതല്‍ കരുതലോടെയും ഉത്തരവാദിത്വത്തോടെയും ഈ സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് വിജയം നല്‍കുന്നതെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാനാണ് എന്‍.എസ്.എസ് ശരിദൂരമെന്ന നിലയില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: