ന്യൂയോര്‍ക്ക്: ഇംഗ്ലിഷ് ഭാഷയില്‍ ഏറ്റവും പഴക്കമുള്ള വിജ്ഞാനകോശം ബ്രിട്ടാനിക്ക എന്‍സൈക്ലോപിഡിയ അച്ചടിപ്പതിപ്പ് നിര്‍ത്തുന്നു. പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണിത്.
സ്കോട്ട്‌ലന്റിലെ എഡിന്‍ബര്‍ഗില്‍ 1768ലാണ് ആദ്യമായി ബ്രിട്ടാനിക്ക എന്‍സൈക്ലോപിഡിയ പുറത്തിറക്കിയത്. 32 വാള്യമുള്ള ഈ വിജ്ഞാനകോശത്തിനു 1400 ഡോളറാണ് ഇപ്പോഴത്തെ വില. ഇനിയുള്ള 4000 കോപ്പി കൂടി വിറ്റഴിച്ചാല്‍ പിന്നീട് പൂര്‍ണമായും ഡിജിറ്റലിലായിരിക്കും ഇതു കാണാന്‍ കഴിയുക.
ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ വരിക്കാരനാകാന്‍ 70 ഡോളറാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. 1970ലാണു ഡിജിറ്റല്‍ രൂപം ആദ്യം പുറത്തിറക്കിയത്. 1981 കംപ്യൂട്ടറുകള്‍ക്കായി ഇതു രൂപപ്പെടുത്തി. 1994ലാണു ബ്രിട്ടാനിക്ക എന്‍സൈക്ലോപിഡിയയുടെ ഇന്‍റര്‍നെറ്റ് രൂപം പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: