പിറവം: കേസുള്ള കാര്യം അനൂപ് ജേക്കബിനോ യു.ഡി.എഫ് നേതാക്കള്‍ക്കോ അറിവുണ്ടായിരുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്)ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു.. ഇപ്പോള്‍ അന്വേഷിച്ചപ്പോഴാണ് കേസുണ്ടെന്ന കാര്യം അറിയുതെന്നും അദ്ദേഹം പറഞ്ഞു.
2007ലെ താലൂക്ക് ഉപരോധനക്കേസില് അഞ്ചാം പ്രതിയാണെന്ന വിവരം മറച്ചുവെച്ചാണ് അനൂപ് സത്യവാങ്ങ്മൂലം നല്‍കിയതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടതുമുന്നണി അനൂപിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോണി നെല്ലൂര്‍.
ഇടതുമുന്നണി ആരോപിക്കുന്ന കേസില്‍ അനൂപ് ജേക്കബിന് കോടതിയുടെ സമന്‍സ് ഇതുവരെ ലഭിച്ചിട്ടില്ല. പിറവത്തെ പരാജയഭീതിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇടതുമുന്നണിയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനൂപിന്റെ പേരിലുള്ളത് ഗുരുതരമായ കേസാണെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാകാഞ്ഞതെന്നും ജോണി നെല്ലൂര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: