കൊച്ചി: എബിവിപി ദേശീയ നിര്‍വാഹകസമിതി മെയ് 24 മുതല്‍ 27 വരെ എറണാകുളത്ത് നടക്കും. ദേശീയ നിര്‍വാഹകസമിതിയുടെ നടത്തിപ്പിനായി കൊച്ചിയില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം എബിവിപി അഖിലേന്ത്യാ സഹസംഘടനാ കാര്യദര്‍ശി കെ.എന്‍. രഘുനന്ദനന് ഉദ്ഘാടനംചെയ്യു. വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സാമൂഹിക പരിവര്ത്താക്കളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ടി.എല്‍. വിശ്വനാഥ അയ്യര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ആര്. ബാബു, എം. അനീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയസമിതിയുടെ നിധിശേഖരണം എം.ജെ. ജയശ്രീ ജസ്റ്റിസ് വിശ്വനാഥയ്യര്ക്ക് നല്കി ഉദ്ഘാടനംചെയ്തു.
സ്വാഗതസംഘം ഭാരവാഹികളായി സാഹിത്യകാരന് സി. രാധാകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് (രക്ഷാധികാരിമാര്‍), ജസ്റ്റിസ് ടി.എല്‍. വിശ്വനാഥയ്യര് (ചെയര്മാന്), കെ.ജി. വേണുഗോപാല്‍, ഇ.എന്‍. നന്ദകുമാര്‍, ഭരത് ഖോന, ശ്യാമള എസ്. പ്രഭു (വൈസ് ചെയര്മാന്മാര്), അഡ്വ. എന്‍. നഗരേഷ് (ജനറല്‍ സെക്രട്ടറി), ടി.വി. രാജേഷ് ഷേണായ്, വെങ്കിടേഷ്, അഡ്വ. പി. കൃഷണ്ടാസ്, സുധ ദിലീപ്കുമാര്, ആര്.ആര്. ജയറാം (സെക്രട്ടറിമാര്‍), അഡ്വ. എം.എ. വിനോദ് (ജനറല്‍ കണ്‍വീനര്‍), ഡോ. ബി.ആര്. അരുണ്‍, കെ.വി. നാരായണന്, ജിജി ജോസഫ്, വി. ഹരികുമാര്‍, പി.ആര്. കൃഷ്ണാനന്ദ്, സി.ജി. രാജഗോപാല്‍ (കണ്‍വീനര്‍മാര്‍), ജി. കാശിനാഥ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: