മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാഡിമര്‍ പുടിന്റെ വിജയം കേന്ദ്ര ഇലക്ഷന് കമ്മിഷന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണു തെരഞ്ഞെടുപ്പു നടന്നത്. പുടിന് 63.6 ശതമാനം വോട്ടുകള്‍ നേടിയെന്നു റഷ്യന്‍ സിഇസി വ്യക്തമാക്കി.
45,602,075 വോട്ടുകളാണു പുടിനു ലഭിച്ചത്. പ്രധാന എതിരാളിയും കമ്യൂണിസ്റ്റ് നേതാവുമായ ജെന്നഡി യുഗനോവ് 17.18 ശതമാനം വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി മിഖയേല്‍ പ്രൊഖനോവ് 7.98 ശതമാനം വോട്ടുകളും നേടി. ലിബറല്‍ ഡെമൊക്രറ്റിക് പാര്‍ട്ടി നേതാവ് വ്ളാഡ്മിര്‍ ഷിറിനോവ്സ്കി 6.22 ശതമാനം വോട്ടുകള്‍ നേടി.
പുടിന് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ചു മുഖ്യപ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം ശക്തമാക്കി. തന്നെ എതിര്‍ത്തവര്‍ രാജ്യദ്രോഹികളാണെന്ന പുടിന്റെ പ്രസ്താവനയ്ക്കെതിരെ സോവിയറ്റ് യൂണീയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും രംഗത്തുവന്നിട്ടുണ്ട്.
















