കാബൂള്‍: തെക്കന്‍ അഫ്ഗാനിലുണ്ടായ സ്ഫോടനത്തില്‍ ആറു ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മണ്ട് പ്രവിശ്യയിലെ ലഷ്കര്‍ ഗായില്‍ പട്രോളിങ് നടത്തുന്നതിനിടെയാണു സ്ഫോടനം നടന്നത്. സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വഴിയില്‍ സ്ഥാപിച്ചിരുന്ന ബോംബില്‍ കയറുകയായിരുന്നു.
2001നു ശേഷം അഫ്ഗാനില്‍ കൊല്ലപ്പെടുന്ന ബ്രിട്ടീഷ് സൈനികരുടെ എണ്ണം 401 ആയി ഉയര്‍ന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സംഭവത്തെ അപലപിച്ചു. രാജ്യത്തിന് ദു:ഖകരമായ ദിവസമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താനില്‍ ബ്രിട്ടന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നതിന്റെ ഉത്തമോദാഹരണമാണ് ഇപ്പോഴത്തെ സ്ഫോടനമെന്ന് കാമറൂണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: