ചെന്നൈ: ചേര്‍ത്തലയില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചുവെന്ന് കരുതപ്പെടുന്ന എം.വി.പ്രഭുദയ കപ്പലില്‍ തെളിവെടുപ്പ് ആരംഭിച്ചു. മറൈന്‍ മര്‍ക്കന്റെയില്‍ വിഭാഗം നോട്ടിക്കല്‍ സര്‍വേയര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഡിവൈ.എസ്.പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘവുമാണ് തെളിവെടുപ്പ് നടത്തുന്നത്.
കപ്പലിലെ ജീവനക്കാരെയും ക്യാപ്റ്റനെയും ചോദ്യം ചെയ്തു. കപ്പല്‍ ബോട്ടില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. കാണാതായവരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
ചെന്നൈ തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: