കൊച്ചി: പിറവത്ത് എസ്.എന്‍.ഡി.പി യോഗം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. യു.ഡി.എഫ് പിന്നാക്കക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നാക്കക്ഷേമവകുപ്പ് രൂപീകരിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഒരുപാട് സങ്കടങ്ങളുമുണ്ട്. സ്കൂളുകളും കോളേജുകളും അനുവദിച്ചു തരുന്നതില്‍ ഇരുമുന്നണികളും ഒരേപോലെ വഞ്ചന കാട്ടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് പ്രാദേശികതലത്തില്‍ സമുദായാംഗങ്ങള്‍ക്ക് തീരുമാനിക്കാം. മന്ത്രിയാക്കുമെന്ന പ്രഖ്യാപനം അനൂപ് ജേക്കബിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: