കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്കു കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. അപകടത്തില്‍ തകര്‍ന്ന് മുങ്ങിയ ബോട്ടില്‍ നിന്നാണ് മൃതദേഹം നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍ തകര്‍ന്ന ഡോണ്‍ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവിക സേനാ മുങ്ങല്‍ വിദഗ്ദ്ധര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. കടലില്‍ 47 മീറ്റര്‍ ആഴത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: