തൃശൂര്‍: നഗരമദ്ധ്യത്തില്‍ കാര്‍ തടഞ്ഞ് കോടികളുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത പാലക്കാട് സ്വദേശി രമേഷ്, സ്വര്‍ണം ഉരുക്കി വില്ക്കാന് സഹായിച്ച തേങ്കുറിശി വിളയം തച്ചംമുച്ചിക്കല് ബിനീഷ് എന്നിവരെയാണ് ഈസ്റ്റ് സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.
കവര്‍ച്ചയ്ക്ക് ശേഷം പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ രമേഷ് അപകടത്തില്‍പ്പെട്ട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലയിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രമേഷ് കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണെന്ന് പോലീസ് വ്യക്തമാക്കി.അറസ്റ്റ് ചെയ്ത ബിനീഷിന്റെ പക്കല്‍നിന്നും 80 ഗ്രാം സ്വര്‍ണവും കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: