Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത മണ്ണ്‍ശേഖര കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 10:24 pm IST
in Ernakulam

അങ്കമാലി: നെടുമ്പാശ്ശേരി-അങ്കമാലി വിമാനത്താവളറോഡില്‍ നായത്തോട്‌ പ്രവര്‍ത്തിക്കുന്ന അനധികൃത മണ്ണ്‌ പാര്‍ക്കിന്റെ പ്രവര്‍ത്തനം തടയണമെന്ന ആവശ്യം ശക്തമാകുന്നു. മെയിന്‍ റോഡിനോട്‌ ചേര്‍ന്നാണ്‌ പാര്‍ക്കിന്റെ പ്രവര്‍ത്തനം. പകല്‍ സമയങ്ങളില്‍ മണ്ണ്‌ ഇവിടെ കൊണ്ടുവന്നിടുകയും രാത്രി വൈകി പാടശേഖരങ്ങള്‍ ഈ മണ്ണ്‌ ഉപയോഗിച്ച്‌ നികത്തിവരുന്നതാണ്‌ ചെയ്യുന്നത്‌. നെടുമ്പാശ്ശേരി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള പോലീസ്‌ സംഘത്തിന്റെ പിന്തുണയോടെയാണ്‌ ഈ സംഘം പാടശേഖരങ്ങള്‍ നികത്തുന്നതെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

മണ്ണ്‌ ലോബി ഉള്‍പ്പെടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക്‌ പോലീസിന്റെ സഹായം ഇവിടെ സജീവമാണെന്ന്‌ ആക്ഷേപമുണ്ട്‌. പകല്‍ ഡ്യൂട്ടി സമയത്തുപോലും ഡ്യൂട്ടിയ്‌ക്ക്‌ വരാതെ ചീട്ടുകളിയും മദ്യപാനവുമായി നടക്കുന്ന പോലീസുകാര്‍ നെടുമ്പാശ്ശേരി പോലീസ്‌ സ്റ്റേഷനില്‍ ഉണ്ടെന്ന്‌ പറയപ്പെടുന്നു. പകലും രാത്രിയും മത്സരിച്ച്‌ മണ്ണടിച്ച്‌ പാടശേഖരങ്ങള്‍ നികത്തുന്നതുമൂലം ഈ പ്രദേശങ്ങളില്‍ പൊടിശല്യം രൂക്ഷമാണ്‌. വിമാനത്താവളത്തില്‍ വരുന്ന യാത്രക്കാര്‍ പൊടിശല്യം മൂലം ഈ വഴിയിലൂടെ യാത്ര ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്‌. നെടുമ്പാശ്ശേരി നായത്തോട്‌ മേഖലകളിലെ പാടശേഖരങ്ങള്‍ നികത്തുന്നതിനായിട്ടാണ്‌ ഈ മണ്ണ്‌ ഉപയോഗിക്കുന്നതെന്ന്‌ പറയപ്പെടുന്നു. ഇത്‌ മൂലം ഈ പ്രദേശത്ത്‌ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്‌. പകല്‍ സമയത്ത്‌ പാടശേഖരങ്ങളില്‍ മണ്ണ്‌ അടിച്ചാല്‍ ശക്തമായ എതിര്‍പ്പ്‌ നേരിടേണ്ടിവരുമെന്നതിനാലാണ്‌ ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങളുടെ നേതൃത്വത്തില്‍ മണ്ണ്‍പാര്‍ക്കില്‍ മണ്ണ്‌ സൂക്ഷിച്ച്‌ രാത്രി കാലങ്ങളില്‍ പാടശേഖരങ്ങള്‍ നികത്തുന്ന പുതിയ തന്ത്രം ഉപയോഗിക്കുന്നത്‌. രാഷ്‌ട്രീയ, റവന്യൂ, പോലീസ്‌ ഉദ്യോഗസ്ഥന്മാരുടെ മൗനാനുവാദം ഇതിന്‌ ഉണ്ടെന്ന്‌ പറയപ്പെടുന്നു. ഗുണ്ടാസംഘങ്ങളെ പേടിച്ച്‌ നാട്ടുകാര്‍ സമരം നടത്തുവാന്‍ ഭയപ്പെടുന്നു.

നാട്ടുകാര്‍ മണ്ണ്‌ പാര്‍ക്കിന്റെ പ്രവര്‍ത്തനവും പാടശേഖരം നികത്തുന്ന പ്രവര്‍ത്തനവും തടയണമെന്നാവശ്യപ്പെടുകൊണ്ട്‌ ആര്‍ഡിഒയ്‌ക്ക്‌ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ വില്ലേജ്‌ ഓഫീസര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്നും ഈ കൂട്ടര്‍ പാടശേഖരം നികത്തുന്നുണ്ടെന്ന്‌ കാണിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പാര്‍ക്കിന്റെയും മണ്ണ്‌ മാഫിയയുടെയും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ നെടുമ്പാശ്ശേരി പോലീസിന്‌ പരാതി നല്‍കിയിട്ടും ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല. വന്‍തുക പോലീസിന്‌ നല്‍കിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത്‌ മൂലം ഞങ്ങള്‍ക്ക്‌ എതിരെ നടപടികള്‍ ഉണ്ടാവുകയില്ലെന്നുമാണ്‌ മണ്ണ്‌ മാഫിയയുടെ വാദം. മണ്ണ്‌ പാര്‍ക്ക്‌ അനധികൃതമാണെന്ന്‌ കാണിച്ച്‌ നഗരസഭാ അധികൃതര്‍ റിപ്പോര്‍ട്ട്‌ നല്‍കിയെങ്കിലും ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ല. പരീക്ഷക്കാലമായ ഈ സമയങ്ങളില്‍ രാത്രി കാലങ്ങളില്‍പോലും ടിപ്പര്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക്‌ വീട്ടിലിരുന്ന്‌ സ്വസ്ഥമായി പഠിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്‌. മണ്ണ്‌ പാര്‍ക്ക്‌ സംരക്ഷിക്കുന്ന നിലപാട്‌ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെയും ഓഫീസുകളിലേയ്‌ക്കും വീടുകളിലേയ്‌ക്കും പ്രത്യക്ഷ സമരനടപടികളുമായി മുന്നോട്ടു പോകുകയാണ്‌ നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.