കഴിഞ്ഞു പോയ ദിവസങ്ങളെ ഓര്‍ത്തുകൊണ്ട് സമയം പാഴാക്കാതെ ഈ നിമിഷത്തെ ആസ്വദിക്കുകയാണ് വേണ്ടത്. ഭാവിനിമിഷങ്ങള് ചിലപ്പോള്‍ നല്ലതായിരിക്കണമെന്നില്ല. വളരെ ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കാന്‍ പഠിക്കണം. കാരണം ലോകത്തില്‍ ചെറിയ കാര്യങ്ങള്‍ ധാരാളമായുണ്ട്.
തിരകള്‍ക്കൊപ്പം ഒഴുകുന്നത് ഒരു സുഖമുള്ള കാര്യമാണ്. അത് അത്യധികമായ ആഹ്ലാദത്തെ നല്കുന്നു. ശവശരീരങ്ങള്‍ ഒരിക്കലും മുങ്ങിപ്പോകാറില്ല. ജീവനുള്ള ആളുകളാണ് മുങ്ങിപ്പൊകുന്നത്. കാരണമെന്താണെന്നറിയാമോ ഇവര്‍ കടലുമായി പൊരുതുന്നു. ജീവിതത്തില്‍ പൊരുതാനല്ല. ഒഴുകിനടക്കാനാണ് നമ്മള് പഠിക്കേണ്ടത്. ഇതൊരു വലിയ പഠനാനുഭവമാണ്.
പറയുന്ന കാര്യങ്ങള്‍ അതേ തീവ്രതയില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കു. പൊരുതുക എന്നതും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തില്‍ സമാധാനം കൈവരിക്കുതെങ്ങനെയെന്നറിയുന്നതും ബുദ്ധിപൂര്‍വമായി ജീവിക്കുന്നതിന്റെ ഭാഗമാണ്. ജൂഡോ പോലെയുള്ള കായികവിനോദങ്ങളില്‍ കളിക്കാര്‍ വളരെ ശാന്തരും വിനയമുള്ളവരുമാണ്. ശാന്തരാകാന്‍ പഠിക്കുക. ജൂഡോ എന്നതിന്റെ അര്‍ത്ഥം സൗമ്യതയുടെ മാര്‍ഗമെന്നാണ്. പൊരുതേണ്ടി വന്നാലും ആ സമയത്തുപോലും ജാഗരൂകരും ശാന്തരുമായിരിക്കു.
ആരെങ്കിലും നിങ്ങള്‍ക്കെതിരെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുമ്പോള്‍ സമാധാനമായിരിക്കുക. അയാള്‍ പറയുന്ന കാര്യം ശ്രദ്ധിച്ചുകേള്‍ക്കുക. നിങ്ങള്‍ ശ്രദ്ധാലുവായിരുന്നാല്‍ നിങ്ങളുടെ മനസ്സും ശാന്തമാകും. ഏത് രീതിയിലും വഴങ്ങുന്ന അവതാരകനാണ് ശരീരം.ശാന്തമായിരിക്കാനുള്ള തീരുമാനം ശരീരത്തെ ശാന്തമാക്കുന്നു. ഓര്‍ക്കുക, അസ്വസ്ഥമായ ശരീരം അസ്വസ്ഥമായ മനസ്സുണ്ടാകാന്‍ കാരണമാകുന്നു. അസ്വസ്ഥമായ ശരീരം അസ്വസ്ഥമായ മനസ്സുണ്ടാകാന്‍ കാരണമാകുന്നു. അസ്വസ്ഥമായ ശരീരം അസ്വസ്ഥമായ മനസ്സുണ്ടാകന് കാരണമാകുന്നു. അസ്വസ്ഥമായ മനസ്സ് വീണ്ടും ശരീരത്തിന് ആഘാതമേല്‍പ്പിക്കുന്നു. ശാന്തമായിരിക്കു എന്നത് ജീവിതത്തില്‍ ഒരു ഭാഗമാക്കി മാറ്റുക. ആഹാരം കഴിക്കുമ്പോഴും കുളിക്കുമ്പോഴും നടക്കുമ്പോഴും നിങ്ങളുടെ എല്ലാ ചലനങ്ങളിലും ഒരു തരം ശാന്തത ഉണ്ടാക്കിയെടുക്കുക.
സ്നേഹത്തെ ഒരു മാറ്റക്കച്ചവടമാക്കി മാറ്റരുത്. സ്നേഹത്തെ ഒന്നിന്റെയും അവസാനമായി കരുതരുത്. സ്നേഹമയനാവുക. അങ്ങനെയായാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗം സൃഷ്ടിക്കാന്‍ കഴിയും. ചിലര്‍ മാറ്റങ്ങള്‍ക്ക് വിധേയരായില്ലെങ്കില്‍ അതിന്റെ കാരണങ്ങളിലൊന്ന് ഓരോ ആത്മാവിനും ഓരോ യാത്രയുണ്ടെന്നുള്ളതാണെന്ന് മനസ്സിലാക്കുക. ആ യാത്രകള്‍ ചിലപ്പോള്‍ പൂര്‍ത്തീകരിക്കപ്പെടും.
ചിലരുടെ മുറിവേറ്റ ശരീരത്തിന് ശക്തി കൂടുമ്പോഴാണ് അവര്‍ മാറ്റങ്ങള്‍ക്ക് വിധേയരാകാത്തത്. അവരില്‍ അത്മീയതയുണ്ടാവുകയില്ല. അവരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. അവരോട് കരുണ കാണിക്കണം. നിങ്ങളിലെ ആത്മീയശരീരം അവരോട് സംസാരിക്കട്ടെ. നിങ്ങളിലെ മുറിവേറ്റ ശരീരം പ്രതികരിക്കാതിരിക്കട്ടെ.
മറ്റുള്ളവരുടെ ജീവിതത്തില്‍ പല സംഭാവനകളും ചെയ്യാന്‍ ഈശ്വരന് നിങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കരുണ കാണിക്കു.. നമ്മളോരോരുത്തരും സ്വയമറിയാതെ ഓരോ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്.
അപ്പോള്‍ വികാരങ്ങള ശുദ്ധീകരിക്കാനും മനസ്സിനെ ശാന്തമാക്കാനും ബോധമുള്ളതാക്കാനും ശരീരത്തെ ശാന്തവും ഉത്സാഹഭരിതവുമാക്കി വെയ്ക്കണം. ഈ വിവരങ്ങള്‍ കൊണ്ട് നിങ്ങളുടെ തലച്ചോറിനെ അലങ്കരിച്ചുവെയ്ക്കുകയല്ല വേണ്ടത്. അലങ്കരിച്ച് വെച്ചാല്‍ അത് ചന്ദനം ചുമുക്കുന്ന കഴുതയെപ്പോലെയാകും. മനസ്സിലാക്കിയ കാര്യങ്ങള്‍ പരിശീലിക്കണം. പരിശിലിച്ചാല്‍ സ്വയം പരിശുദ്ധി നേടാം.
ഇപ്പോള്‍ നമുക്ക് പരിശുദ്ധമായ ഒരു മനസ്സല്ല, സുഖങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു മനസ്സാണുള്ളത്. നിങ്ങളുടെ മനസ്സ പരിശുദ്ധമായാല്‍ ആത്മീയത നിങ്ങളില്‍ രൂപപ്പെടും. അപ്പോള്‍ ബുദ്ധി നിങ്ങളിലേക്ക് ഒഴുകും.അറിവല്ല നിങ്ങളെ അനുഗ്രഹിക്കുന്നത് ബുദ്ധിയാണ് നമ്മെ ഉയര്‍ന്ന പദവിയിലേക്കുയര്‍ത്തുന്നത്.
സ്വാമി സുഖബോധാനാന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: