കണ്ണൂറ്: പ്രസ്ക്ളബിണ്റ്റെ 2011ലെ പാമ്പന്‍ മാധവന് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് കേരള കൗമുദി തിരുവനന്തപുരം ബ്യൂറോയിലെ പ്രത്യേക ലേഖകന്‍ എം.ബി.സന്തോഷ് അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹാരോഗത്തിണ്റ്റെ മരുന്ന് വിപണി എന്ന പേരില്‍ 2011 ഒക്ടോബര്‍ 7 മുതല്‍ 12 വരെ കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച പരമ്പരക്കാണ് അവാര്‍ഡ്. പ്രഭാകരന് പഴശ്ശി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.പി.കുഞ്ഞിമൂസ, റഹ്മാന് തായലങ്ങാടി എന്നിവരുള്‍പ്പെട്ട ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 5ന് പകല്‍ 2.30ന് കണ്ണൂറ് പ്രസ്ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് അവാര്‍ഡ് സമ്മാനിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് കെ.എന്‍.ബാബു, സെക്രട്ടറി സി.കെ.കുര്യച്ചന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: